പൊകൊയോ
നഴ്സറി കുട്ടികളെ ഉദ്ദേശിച്ചുള്ള ഒരു സ്പാനിഷ് കാർട്ടൂൺ ടെലിവിഷൻ പരമ്പരയാണ് പൊകൊയോ[1]. ഏഴു മിനിറ്റ് ദൈർഘ്യമുള്ള 52 എപ്പിസോഡുകളടങ്ങുന്ന രണ്ടു പരമ്പരകളായാണ് പൊകൊയോ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഗിലിമേറോ ഗാർഷ്യ കാർസീ, ലൂയി ഗലീഗോ, ഡേവിഡ് കന്റോലാ എന്നിവരാണ് സ്രഷ്ടാക്കൾ. ഇംഗ്ലീഷ് വിവരണം നൽകിയിരിക്കുന്നത് നടനും ഹാസ്യാവതാരകനുമായ സ്റ്റെഫാൻ ഫ്രൈ ആണ്.
Pocoyo | |
---|---|
തരം | Preschool education |
സൃഷ്ടിച്ചത് | Guillermo García Carsí David Cantolla Luis Gallego |
രചന | Guillermo García Carsí, Andy Yerkes (series 1) Ken Scarborough (series 2) |
സംവിധാനം | Guillermo García Carsí David Cantolla Alfonso Rodriguez |
ആഖ്യാനം | José María del Río (Spanish) Stephen Fry (English) |
തീം മ്യൂസിക് കമ്പോസർ | Daniel Heredero |
രാജ്യം | United States United Kingdom Spain |
ഒറിജിനൽ ഭാഷ(കൾ) | Spanish (Two versions; one for Spain, the other for Latin America) English |
സീരീസുകളുടെ എണ്ണം | 2 |
എപ്പിസോഡുകളുടെ എണ്ണം | 104 |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) | Kathryn Hart Anne Brogan Jonathan Doyle |
നിർമ്മാണം | Carolina Matas Pilar Cubría |
സമയദൈർഘ്യം | 7 minutes |
പ്രൊഡക്ഷൻ കമ്പനി(കൾ) | Zinkia Entertainment Cosgrove-Hall Films |
വിതരണം | PBS (USA) |
സംപ്രേഷണം | |
ആദ്യ പ്രദർശനം | October 2009 - February 2014 |
External links | |
Website | |
Production website |
വെളുത്ത പശ്ചാത്തലത്തിൽ ത്രിമാന തലത്തിൽ കഥാപാത്രങ്ങളും വളരെക്കുറച്ചുമാത്രം മറ്റു വസ്തുക്കളുമായി അവതരിപ്പിക്കപ്പെടുന്ന കഥകളിൽ അവതാരകൻ (ശബ്ദം മാത്രം) കഥാപാത്രങ്ങളോടും പ്രേക്ഷകരോടും ഒരു പോലെ സംവദിക്കുന്നു. സോഫ്റ്റിമേജ് എക്സ്. എസ്. ഐ. എന്ന സോഫ്റ്റ്‌വെയറാണ് ഇതിന്റെ നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്നത്.
2010 ജൂണിൽ നടന്ന 30-മത് ആനെസി ഇന്റർനാഷണൽ അനിമേറ്റഡ് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച ടെലിവിഷൻ പരിപാടിക്കുള്ള ക്രിസ്റ്റൽ അവാർഡ് പൊകൊയോ കരസ്ഥമാക്കി.
കഥാപാത്രങ്ങൾ
തിരുത്തുക- പൊകൊയോ - പ്രധാന കഥാപാത്രം. നീല ഉടുപ്പിട്ട് തൊപ്പി വച്ച ജിജ്ഞാസാഭരിതനായ ഒരു ആൺകുട്ടി.
- പാറ്റോ - ഒരു മഞ്ഞത്താറാവ്.
- എല്ലി - പിങ്ക് നിറമുള്ള ഒരു ആന.
- ലൗല - പൊകൊയോയുടെ വളർത്തുനായ. ഓറഞ്ചും മഞ്ഞയും നിറങ്ങൾ.
- സ്ലീപ്പി ബേർഡ് - മിക്കപ്പോഴും ഉറങ്ങുന്ന, പറക്കുമ്പോഴും കണ്ണടച്ചു പിടിക്കുന്ന പക്ഷി.