പൈഡിമാരി വെങ്കടസുബ്ബാറാവു
തെലുഗു എഴുത്തുകാരനും ഇന്ത്യയുടെ ദേശീയപ്രതിജ്ഞാ രചയിതാവുമാണ് പൈദിമാരി വെങ്കട സുബ്ബറാവു. (മരണം:1988) വിശാഖപട്ടണത്ത് ജില്ലാ ട്രഷറി ഓഫീസറായി സേവനമനുഷ്ഠിക്കുന്ന കാലത്താണ് അദ്ദേഹം പ്രതിജ്ഞ രചിച്ചത്.
വെങ്കട സുബ്ബ റാവു, പൈദിമാരി | |
---|---|
ജനനം | അന്നെപാർഥി, നാൽഗോണ്ട, തെലങ്കാന, ഇന്ത്യ |
മരണം | 1988 |
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യ |
Genre | സാഹിത്യം |
ശ്രദ്ധേയമായ രചന(കൾ) | കാലഭൈരവുഡു, തെലുഗിലെ ഇന്ത്യയുടെ ദേശീയപ്രതിജ്ഞയുടെ രചയിതാവ് |
1962-ലെ ഇന്ത്യാ-ചൈന യുദ്ധകാലത്താണ് അദ്ദേഹം ഇതെഴുതിയത്. 1964-ൽ ബാംഗ്ലൂരിൽ വച്ച് നടന്ന കേന്ദ്രവിദ്യാഭ്യാസ ഉപദേശകസമിതി യോഗത്തിലാണ് ആദ്യമായി ഈ വരികൾ അവതരിപ്പിച്ചത്. തുടർന്ന് 1965-ൽ റിപ്പബ്ലിക് ദിനത്തിൽ ഇത് ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിക്കപ്പെട്ടു. വിശാഖപട്ടണത്തെ ഒരു സ്കൂളിൽ വച്ചാണ് ആദ്യമായി ഈ പ്രതിജ്ഞ ചൊല്ലിയത്.[1] 1964 ൽ ബെംഗളൂരുവിൽ ചേർന്ന ദേശീയ വിദ്യാഭ്യാസ വകുപ്പിന്റെ ഉപദേശക സമിതി യോഗത്തിൽ ചെയർമാൻ എം.സി. ഛഗ്ലയാണ് രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ഈ പ്രതിജ്ഞ എല്ലാ ദിവസവും ചൊല്ലണമെന്ന നിർദ്ദേശം മുന്നോട്ട് വയ്ക്കുന്നത്. 1965 ജനുവരി 26 റിപ്പബ്ലിക് ദിനത്തിലാണ് സുബ്ബറാവുവിന്റെ രചന ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിക്കപ്പെടുന്നത്.
അവലംബം
തിരുത്തുക- ↑ "ഭാരതം എന്റെ നാടാണ്... രാജ്യത്തിന്റെ ഐക്യം വിളിച്ചോതുന്ന ഈ പ്രതിജ്ഞ, ജനങ്ങൾ ഏറ്റുചൊല്ലാൻ തുടങ്ങിയിട്ട് 50 വർഷം തികയുന്നു; അധികമാരും അറിയാത്ത വെങ്കട്ട സുബ്ബറാവുവിനെ പരിചയപ്പെടാം". രാഷ്ട്രദീപിക. Archived from the original on 2015-01-26. Retrieved 2015 ജനുവരി 26.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link)
- മനോരമ 2015 ജനുവരി 26 വ്യാഴം