ഇന്ത്യയുടെ ദേശീയപ്രതിജ്ഞ

ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള കൂറ് സാക്ഷ്യപ്പെടുത്തു പ്രതിജ്ഞ

ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള കൂറ് സാക്ഷ്യപ്പെടുത്തുന്നപ്രതിജ്ഞയാണ് ദേശീയ പ്രതിജ്ഞ. സാധാരണയായി, പൊതുചടങ്ങളുകളിലും പ്രത്യേകിച്ച്, സ്കൂളുകളിലും സ്വാതന്ത്ര്യ ദിനാഘോഷം, റിപ്പബ്ലിക്ക് ദിനാഘോഷം എന്നീ ചടങ്ങുകളിലും ജനങ്ങളൊന്നാകെ ഇത് ചൊല്ലുന്നു.

ഇന്ത്യ ഭാരതത്തിന്റെ ദേശീയപ്രതീകങ്ങൾ
പതാക ത്രിവർണം
ചിഹ്നം സാരനാഥിലെ അശോകസ്തംഭം
ഗാനം ജന ഗണ മന
ഗീതം വന്ദേ മാതരം
മൃഗം രാജകീയ ബംഗാൾ കടുവ
പക്ഷി മയിൽ
പുഷ്പം താമര
ജലജീവി സുസു
വൃക്ഷം പേരാൽ[1]
ഫലം മാങ്ങ
കളി ഹോക്കി
ദിനദർശിക ശകവർഷം

തെലുങ്ക് ഭാഷയിലാണ് ആദ്യമായി പ്രതിജ്ഞ എഴുതപ്പെട്ടത്. 1962-ൽ പൈദിമാരി വെങ്കട സുബ്ബറാവുവാണ് ഇത് തയ്യാറാക്കിയത്. 1963-ൽ വിശാഖപട്ടണത്തെ സ്കൂളുകളിൽ വ്യാപകമായി ചൊല്ലി തുടങ്ങി.[2] 1964-ൽ ബാംഗ്ലൂരിൽ ചേർന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി യോഗം, അതിന്റെ അദ്ധ്യക്ഷനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായ എം.സി. ചഗ്ലയുടെ നിർദ്ദേശപ്രകാരം സ്കൂളുകളിൽ ഈ പ്രതിജ്ഞ കുട്ടികളെക്കൊണ്ട് ചൊല്ലിപ്പിക്കുന്നതിന് തീരുമാനമെടുക്കുകയും തൊട്ടടുത്ത റിപ്പബ്ലിക്ക് ദിനമായ 1965 ജനുവരി 26-ന് ആ പതിവ് നിലവിൽ വരുകയും ചെയ്തു. ദേശീയ പ്രതിജ്ഞ പ്രാദേശിക ഭാഷകളിൽ വിവർത്തനം ചെയ്യണമെന്നും സ്കൂൾ പാഠപുസ്തകങ്ങളുടെ ആദ്യ താളിൽ അച്ചടിക്കണമെന്നും സമിതി നിർദ്ദേശിച്ചു.[3]

പ്രമുഖ തെലുങ്ക് എഴുത്തുകാരനായിരുന്ന പൈദിമാരി വെങ്കട സുബ്ബറാവുവാണ് ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ രചിച്ചത്. വിശാഖപട്ടണത്ത് ജില്ലാ ട്രഷറി ഓഫീസറായി സേവനമനുഷ്ഠിക്കുന്നതിനിടെ 1962 സെപ്റ്റംബർ 17 നാണ് അദ്ദേഹം ഇത് തയ്യാറാക്കിയത്. ആന്ധ്രയിലെ നൽഗോണ്ട ജില്ലയിലെ അനപർത്തി സ്വദേശിയായ അദ്ദേഹം ഈ പ്രതിജ്ഞ പ്രമുഖ കോൺഗ്രസ്സ് നേതാവായിരുന്ന തെന്നതി വിശ്വനാഥത്തിന് നൽകുകയും അദ്ദേഹം അത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന വി.വി.ജി. രാജുവിന് കൈമാറുകയും ചെയ്തു.[4] അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം 1963 -ൽ തന്നെ അനവധി വിദ്യാലയങ്ങളിൽ ഈ പ്രതിജ്ഞ ചൊല്ലുവാൻ ആരംഭിച്ചു.[2]

ദേശീയ പ്രതിജ്ഞ സാധാരണയായി സ്കൂളുകളിൽ കുട്ടികളുടെ പതിവ് അസംബ്ലിയിലും സ്വാതന്ത്ര്യ ദിനാഘോഷം, റിപ്പബ്ലിക്ക് ദിനാഘോഷം തുടങ്ങിയ പൊതു ചടങ്ങുകളിലും ജനങ്ങളൊന്നാകെ ഏറ്റുചൊല്ലുന്നു. ഇന്ത്യയുടെ ദേശീയ ഗാനം, ദേശീയ ഗീതം എന്നിവയുടെ രചയിതാക്കളെപ്പോലെ പ്രതിജ്ഞയുടെ രചയിതാവായ സുബ്ബറാവു പ്രസിദ്ധനായില്ല. എന്നാൽ ഇന്ത്യാ സർക്കാരിന്റെ മാനവശേഷി വികസന വകുപ്പിന്റെ രേഖകളിൽ അദ്ദേഹമാണ് ഇതിന്റെ രചയിതാവ് എന്നത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. താൻ തയ്യാറാക്കിയ പ്രതിജ്ഞ ഇത്ര കണ്ട് വ്യാപകമായി ചൊല്ലപ്പെടുമെന്ന് സുബ്ബറാവു പോലും വിചാരിച്ചിരുന്നല്ലത്രെ. തന്റെ പേരക്കുട്ടി അവളുടെ പാഠപുസ്തകത്തിൽ നിന്നും പ്രതിജ്ഞ വായിക്കുന്നത് കേട്ടപ്പോഴാണ് ദേശീയ പ്രതിജ്ഞ എന്ന നിലയിലുള്ള അതിന്റെ പ്രാധാന്യം അദ്ദേഹം മനസ്സിലാക്കിയത്.[4]

പ്രതിജ്ഞ

തിരുത്തുക

മലയാളത്തിൽ

തിരുത്തുക
ഇന്ത്യ എന്റെ രാജ്യമാണ്.
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്‌.
ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു.
സമ്പന്നവും വൈവിദ്ധ്യപൂർണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനിക്കുന്നു.
ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുജനങ്ങളെയും മുതിർന്നവരെയും ആദരിക്കുകയും -
എല്ലാവരോടും വിനയപൂർവം പെരുമാറുകയും ചെയ്യും.
ഞാൻ എന്റെ നാടിനോടും എന്റെ നാട്ടുകാരോടും സേവാനിരതനായിരുക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.
എന്റെ നാടിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിലും അഭിവൃദ്ധിയിലുമാണ് എന്റെ ആനന്ദം.
ജയ് ഹിന്ദ്.

താഴെപ്പറയുന്ന രീതിയിലും ഇതു ചൊല്ലാറുണ്ട്

തിരുത്തുക
ഇന്ത്യ എന്റെ രാജ്യമാണ്.
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്.
ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു;
സമ്പൂർണ്ണവും വൈവിദ്ധ്യപൂർണ്ണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു.
ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിക്കും.
ഞാൻ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും.

ജയ് ഹിന്ദ്

തെലുങ്കിൽ

തിരുത്തുക
భారతదేశం నా మాతృభూమి. (ഭാരതദേശം നാ മാതൃഭൂമി.)
భారతీయులందరూ నా సహోదరులు. (ഭാരതീയുലന്ദാരൂ നാ സഹോദരാലു.)
నేను నా దేశాన్ని ప్రేమిస్తున్నాను. (നേനു നാ ദേശാന്നി പ്രേമിസ്തുന്നാനു.)
సుసంపన్నమైన, బహువిధమైన నాదేశ వారసత్వసంపద నాకు గర్వకారణం. (സുസമ്പന്നമൈന, ബഹുവിധമൈന നാദേശ വാരസത്വസമ്പദ നാകു ഗർവകാരണം.)
దీనికి అర్హత పొందడానికి సర్వదా నేను కృషి చేస్తాను. (ദീനികി അർഹത പൊന്ദഡാനികി സർവദാ നേനു കൃഷി ചേസ്താനു.)
నా తల్లిదండ్రుల్ని, ఉపాధ్యాయుల్ని, పెద్దలందర్ని గౌరవిస్తాను. (നാ തല്ലിദണ്ഡ്രുല്നി, ഉപാധ്യായുലിനി, പെദ്ദാലന്ദർനി ഗൗരവിസ്താനു.)
ప్రతివారితోను మర్యాదగా నడచుకొంటాను. (പ്രതിവാരിതോനു മര്യാദഗാ നഡചുകൊണ്ടാനു.)
నా దేశం పట్ల, నా ప్రజల పట్ల సేవానిరతితో ఉంటానని ప్రతిజ్ఞ చేస్తున్నాను. (നാ ദേശം പട്ല, നാ പ്രജല പട്ല സേവാനിരതിതോ ഉംടാനനി പതിജ്ഞാ ചേസ്തുന്നാനു.)
వారి శ్రేయోభివృద్ధులే నా ఆనందానికి మూలం. (വാരി ശ്രേയോഭിവൃദ്ധുലേ നാ ആനന്ദാനികി മൂലം.)
జై హింద్. (ജയ് ഹിന്ദ്.)

കന്നടയിൽ

തിരുത്തുക

ಭಾರತ ನನ್ನ ತಾಯಿನಾಡು. (ഭാരത നന്ന തായിനാഡു)

ಎಲ್ಲಾ ಭಾರತೀಯರು ನನ್ನ ಸಹೋದರರು ಮತ್ತು ಸಹೋದರಿಯರು. (എല്ലാ ഭാരതീയറു നന്ന സഹോദര സഹോദരിയറു)

ನಾನು ನನ್ನ ದೇಶವನ್ನು ಪ್ರೀತಿಸುತ್ತೇನೆ (നാനു നന്ന ദേശവന്നു പ്രീതിസുത്തേനെ)

ಮತ್ತು ನನ್ನ ದೇಶದ ಶ್ರೀಮಂತ ಮತ್ತು ವಿವಿಧ ಪರಂಪರೆಯ ಬಗ್ಗೆ ಹೆಮ್ಮೆಪಡುತ್ತೇನೆ. (മത്തു നന്ന ദേശദ ശ്രീമന്ത മത്തു വിവിധ പറംപരെയ ബഗ്ഗെ ഹെമ്മെ പഡുത്തേനെ)

ನಾನು ಯಾವಾಗಲೂ ಅದಕ್ಕೋಸ್ಕರ ಶ್ರಮಿಸುತ್ತೇನೆ. (നാനു യാവാഗലൂ അദക്കോസ്ക്കറ ശ്രമിസുത്തേനെ)

ನನ್ನ ಪೋಷಕರಿಗೆ, ಶಿಕ್ಷಕರಿಗೆ ಮತ್ತು ಎಲ್ಲಾ ಹಿರಿಯರರಿಗೆ ಗೌರವಿಸುತ್ತೇನೆ (നന്ന പോഷകരിഗെ, ശിക്ഷകരിഗെ മത്തു എല്ലാ ഹിരിയരിഗെ ഗൗറവിസുത്തേനെ)

ಮತ್ತು ಎಲ್ಲರೊಂದಿಗೆ ಸೌಜನ್ಯದಿಂದ ವರ್ತಿಸುತ್ತೇನೆ. (മത്തു എല്ലരൊന്ദിഗെ സൗജന്യദിംദ വർത്തിസുത്തേനെ)

ನನ್ನ ದೇಶ ಮತ್ತು ಜನರಿಗೆ, ನನ್ನ ಬದ್ಧತೆಯ ವಾಗ್ದಾನ ಮಾಡುತ್ತೇನೆ. (നന്ന ദേശ മത്തു ജനരിഗെ, നന്ന ബദ്ധതെയ വാഗ്ദാന മാഡുത്തേനെ)

ಅವರ ಯೋಗಕ್ಷೇಮದ ಮತ್ತು ಅಭ್ಯುದಯದಲ್ಲಿ ನನ್ನ ಸಂತೋಷ ನೆಲೆಸಿದೆ. (അവറ യോഗക്ഷേമദ മത്തു അഭ്യുദയദല്ലി നന്ന സന്തോഷ നെലെസിദെ)

இந்தியா எனது தாய் நாடு.

இந்தியர்கள் அனைவரும் எனது உடன்பிறப்புகள்.

எனது நாட்டை பெரிதும் நேசிக்கிறேன்.

இந்நாட்டின் பழம்பெருமைக்காகவும், பன்முக மரபு சிறப்பிற்காகவும் நான் பெருமிதம் அடைகிறேன்.

இந்நாட்டின் பெருமைக்குத் தகுந்து விளங்கிட என்றும் பாடுபடுவேன்.

என்னுடைய பெற்றோர், ஆசிரியர்கள், எனக்கு வயதில் மூத்தோர் அனைவரையும் மதிப்பேன்.

எல்லோரிடமும் அன்பும் மரியாதையும் காட்டுவேன்.

என் நாட்டிற்கும் என் மக்களுக்கும் உழைத்திட முனைந்து நிற்பேன்.

அவர்கள் நலமும் வளமும் பெறுவதிலே தான் என்றும் மகிழ்ச்சி காண்பேன்.

வாழ்க நமது மணித்திரு நாடு.

ഹിന്ദിയിൽ

തിരുത്തുക
भारत मेरा देश है।
सब भारतवासी मेरे भाई-बहन है।
मैं अपने देश से प्रेम करता हूँ।
इसकी समृद्ध एवं विविध संस्कृति पर मुझे गर्व है।
मैं सदा इसका सुयोग्य अधिकारी बनने का प्रयत्न करता रहूंगा ।
मैं अपने माता-पिता, शिक्षकों एवं गुरुजनों का सम्मान करूंगा और प्रत्येक के साथ विनीत रहूंगा।
मैं अपने देश और देशवासियों के प्रति सत्यनिष्ठा की प्रतिज्ञा करता हूँ।
इनके कल्याण एवं समृद्धि में ही मेरा सुख निहित है।
जय हिन्द।

സംസ്കൃതത്തിൽ

തിരുത്തുക

ഗദ്യരൂപം

തിരുത്തുക
भारतं मम मातृभूमिः।
सर्वे भारतीयाः मे भ्रातरः।
अहं मम देशे स्निह्यामि।
तस्य समृद्धायां नानाविधायां च पूर्विकसम्पत्तौ अभिमानी च भवामि।
तद्योग्यतां सम्पादयितुं सदा यतिष्ये च।
अहं पितरौ गुरूंश्चादरिष्ये बहुमानयिष्ये च।
विनयान्वित एवाहं सदा सर्वैः सह व्यवहरिष्ये।
मम राष्ट्राय राष्ट्रियेभ्यश्चाहं समर्पये स्वसेवाम्।
राष्ट्रियाणां योगक्षेमैश्वर्येष्वेवाहम् आत्मनस्तोषं कलयामि।

പദ്യരൂപം

തിരുത്തുക

      भारतं मम देशोऽयं भारतीयाश्च बान्धवाः।
      परानुरक्तिरस्मिन्‌ मे देशेऽस्ति मम सर्वदा ॥ १॥

      समृद्धा विविधाश्चास्य या देशस्य परम्पराः।
      सन्ति ताः प्रति मे नित्यमभिमानोन्नतं शिरः ॥ २॥

      प्रयतिष्ये सदा चाहमासादयितुमर्हताम्‌ ।
      येन तासां भविष्यामि श्रद्धायुक्तः पदानुगः ॥ ३॥

      संमानयेयं पितरौ वयोज्येष्ठान्‌ गुरूंस्तथा।
      सौजन्येनैव वर्तेय तथा सर्वैरहं सदा ॥ ४॥

      स्वकीयेन हि देशेन स्वदेशीयैश्च बान्धवैः।
      एकान्तनिष्ठमाचारं प्रतिजाने हि सर्वथा ॥ ५॥

      एतेषामेव कल्याणे समुत्कर्षे तथैव च ।
      नूनं विनिहितं सर्वं सौख्यमात्यन्तिकं मम ॥६॥

ഇംഗ്ലീഷിൽ

തിരുത്തുക
India is my country and all Indians are my brothers and sisters.
I love my country and I am proud of its rich and varied heritage.
I shall always strive to be worthy of it.
I shall give my parents, teachers and all elders, respect, and treat everyone with courtesy.
To my country and my people, I pledge my devotion.
In their well being and prosperity alone, lies my happiness.
Jai Hind.
  1. http://knowindia.gov.in/knowindia/national_symbols.php?id=5
  2. 2.0 2.1 "വിശാഖപട്ടണം റിമമ്പേഴ്സ് പ്ലെഡ്ജ് കമ്പോസർ". ദി ടൈംസ് ഓഫ് ഇന്ത്യ. സെപ്റ്റംബർ 14,2012. {{cite news}}: Check date values in: |date= (help)
  3. ബിശ്വാസ്, അരബിന്ദ; അഗർവാൾ, S. P. (1986 ജനുവരി 1). ഡെവലപ്പ്മെന്റ് ഓഫ് എജ്യൂക്കേഷൻ ഇൻ ഇന്ത്യ:എ ഹിസ്റ്റോറിക്കൽ സർവ്വേ ഓഫ് ഡോക്യുമെന്റ് ബിഫോർ ആൻഡ് ആഫ്റ്റർ ഇൻഡിപ്പെൻഡൻസ്. കൺസെപ്റ്റ് പബ്ലിഷിംഗ് കമ്പനി. p. 140. ISBN 978-81-7022-066-4. Retrieved 2013 ജനുവരി 22. {{cite book}}: Check date values in: |accessdate= and |date= (help)
  4. 4.0 4.1 "ദി പ്ലെഡ്ജ് നൌ 50, ഈസ് ദ പ്രൈഡ് ഓഫ് തെലുഗുസ്!". ദി ഹിന്ദു. സെപ്റ്റംബർ 14, 2012.
  • കേരളത്തിലെ വിവിധ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ.