പേൾ തുസി
ഒരു ദക്ഷിണാഫ്രിക്കൻ അഭിനേത്രിയും മോഡലും അവതാരകയുമാണ് സിതംബിലെ സോള പേൾ തുസി (ജനനം 13 മെയ് 1988). BBC/HBO കോമഡി-ഡ്രാമ സീരീസിലെ പട്രീഷ്യ കോപോങ്, ദി നമ്പർ 1 ലേഡീസ് ഡിറ്റക്ടീവ് ഏജൻസി, എബിസി ത്രില്ലർ ക്വാണ്ടിക്കോയിലെ ദയാന മമ്പസി, പ്രണയചിത്രമായ ക്യാച്ചിംഗ് ഫീലിംഗ്സിലെ സാംകെലോ എന്നീ വേഷങ്ങളിലൂടെ അവർ അറിയപ്പെടുന്നു. 2020-ൽ, നെറ്റ്ഫ്ലിക്സിന്റെ ആദ്യത്തെ ആഫ്രിക്കൻ ഒറിജിനൽ പരമ്പരയായ ക്വീൻ സോനോയുടെ ടൈറ്റിൽ റോളിൽ അവർ അഭിനയിച്ചു.[1]
Pearl Thusi | |
---|---|
ജനനം | Sithembile Xola Pearl Thusi 13 മേയ് 1988 |
മറ്റ് പേരുകൾ | The Real Black Pearl |
വിദ്യാഭ്യാസം | Pinetown Girls' High School |
തൊഴിൽ |
|
സജീവ കാലം | 2003–present |
കുട്ടികൾ | 2 |
വെബ്സൈറ്റ് | www |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകഡർബൻ ടൗൺഷിപ്പായ ക്വാൻഡെൻഗെസി, ഹാമർസ്‌ഡേൽ എന്നിവിടങ്ങളിൽ നിന്നുള്ളയാളാണ് തുസി. അവർക്ക് രണ്ട് സഹോദരിമാരുണ്ട്.[2] പൈൻടൗൺ ഗേൾസ് ഹൈസ്കൂളിൽ ചേർന്ന അവർ വിറ്റ്‌വാട്ടർസ്‌റാൻഡ് സർവ്വകലാശാലയിൽ പഠനം ആരംഭിച്ചു. പക്ഷേ അവരുടെ കരിയറിന് സമയം കണ്ടെത്തുന്നതിനായി അവർ പിന്മാറി. 2020-ൽ അവർ സൗത്ത് ആഫ്രിക്ക യൂണിവേഴ്സിറ്റിയിൽ പുനരാരംഭിച്ചു.[3]
കരിയർ
തിരുത്തുകMTV, e.tv എന്നിവയിലെ ലിപ് സിങ്ക് ബാറ്റിൽ ആഫ്രിക്കയുടെ അവതാരകയും കൂടാതെ എബോണിലൈഫ് ടിവിയിലെ മൊമെന്റ്സ് എന്ന ടോക്ക് ഷോയുടെയും അവതാരകയാണ് തുസി.[4] അവർ SABC 3 ജനപ്രിയ സോപ്പ് ഓപ്പറയായ ഇസിഡിങ്കോയിൽ പലേസ മൊട്ടാങ് ആയി അഭിനയിച്ചു. SABC 1 സെലിബ്രിറ്റി ഗോസിപ്പ് മാഗസിൻ ഷോയായ റിയൽ ഗോബോസയും ഡിജെ വാറസ്, ലുത്താൻഡോ ഷോഷ എന്നിവരോടൊപ്പം ലൈവ് ആംപ് സഹ-ഹോസ്‌റ്റ് ചെയ്തു.[5]
2009-ൽ, BBC/HBO കോമഡി-നാടകമായ ദി നമ്പർ 1 ലേഡീസ് ഡിറ്റക്റ്റീവ് ഏജൻസിയിൽ പട്രീഷ്യ കോപോങ് ആയി തുസി അഭിനയിച്ചു.[6]
2015-ൽ, Tremors 5: ബ്ലഡ്‌ലൈൻസിൽ ഡോ. നന്ദി മൊണ്ടാബു എന്ന കഥാപാത്രമായി തുസി അഭിനയിച്ചു. എംടിയുടെ "പേൾ തുസി" എന്ന പേരിൽ ഒരു മ്യൂസിക് വീഡിയോയിലും അവർ പ്രത്യക്ഷപ്പെട്ടു.[7]
2016-ൽ, എബിസി ത്രില്ലർ സീരീസായ ക്വാണ്ടിക്കോയുടെ രണ്ടാം സീസണിൽ, പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം ദയാന മമ്പസിയുടെ വേഷത്തിൽ തുശിയെ സ്ഥിരമായി തിരഞ്ഞെടുത്തു.[8][9] അതേ വർഷം തന്നെ, കാച്ചിംഗ് ഫീലിംഗ്‌സ് എന്ന റൊമാന്റിക് ഡ്രാമ സിനിമയിൽ സാംകെലോ ആയി തുസിയെ തിരഞ്ഞെടുത്തു.[10] ചിത്രം 2018 മാർച്ച് 9 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു.[11]
2017-ൽ, കലുഷി എന്ന നാടക സിനിമയിൽ ബൃന്ദ റിവിയേരയായി തുസി അഭിനയിച്ചു.[12]
2018-ൽ, MTV ബേസിന്റെ ബിഹൈൻഡ് ദി സ്റ്റോറിയുടെ മൂന്നാം സീസണിന്റെ പുതിയ അവതാരകയായി തുസി മാറി.[13] അതേ വർഷം തന്നെ, നെറ്റ്ഫ്ലിക്സ് ക്രൈം നാടക പരമ്പരയായ ക്വീൻ സോനോയിൽ ക്വീൻ സോനോയുടെ പ്രധാന വേഷത്തിൽ തുഷിയെ തിരഞ്ഞെടുത്തു.[14]2020 ഫെബ്രുവരി 28-ന് പ്രീമിയർ ചെയ്‌ത ഈ പരമ്പര നിരൂപകരാൽ പരക്കെ പ്രശംസിക്കപ്പെട്ടു. പ്രത്യേകിച്ച് തുസിയുടെ പ്രകടനം പ്രശംസയ്‌ക്കായി പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.[15][16][17][18] 2020 ഏപ്രിലിൽ, രണ്ടാം സീസണിനായി സീരീസ് നെറ്റ്ഫ്ലിക്സ് പുതുക്കി.[19] എന്നിരുന്നാലും, 2020 നവംബർ 26-ന്, COVID-19 പാൻഡെമിക് വരുത്തിയ നിർമ്മാണവെല്ലുവിളികൾ കാരണം Netflix പരമ്പര റദ്ദാക്കിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.[20] 2020 ഡിസംബർ 15-ന്, സോമിസി മ്‌ലോംഗോയ്‌ക്കൊപ്പം അവർ ഒന്നാം KZN എന്റർടൈൻമെന്റ് അവാർഡുകളുടെ സഹ-ഹോസ്‌റ്റായി.[21] [22][23]
2021 ഫെബ്രുവരിയിൽ, വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് ചിത്രമായ വു അസാസിൻസ്: ഫിസ്റ്റ്ഫുൾ ഓഫ് വെൻജിയൻസിൽ അടകു എന്ന കഥാപാത്രമായി തുസിയെ തിരഞ്ഞെടുത്തു.[24]
അവലംബം
തിരുത്തുക- ↑ Kanter, Jake (2020-04-28). "'Queen Sono': Netflix Renews Its First African Original Series". Deadline (in ഇംഗ്ലീഷ്). Retrieved 2020-08-13.
- ↑ Jordan, Andrea (17 January 2017). "Why South African Actress and Beauty Expert Pearl Thusi Is The One To Watch". Essence. Retrieved 11 August 2021.
- ↑ Ngenyane, Andiswa (28 January 2020). "Pearl Thusi goes back to school". Daily Sun. Retrieved 11 August 2021.
- ↑ Zeeman, Kyle (July 2, 2015). "Pearl and Lerato K make their Ebony Life TV debut". Channel24. Retrieved February 21, 2019.
- ↑ "Pearl Thusi - TVSA".
- ↑ Naik, Sameer (January 26, 2019). "A Typical Interview with Pearl Thusi". IOL. Retrieved February 21, 2019.
- ↑ "Emtee Pearl Thusi". YouTube. January 26, 2016. Retrieved March 7, 2018.
- ↑ Petski, Denise (July 12, 2016). "'Quantico' Casts Pearl Thusi As New Series Regular For Season 2". Retrieved July 13, 2016.
- ↑ "South African Actress Pearl Thusi Joins 'Quantico' Cast as Series Regular - Her Stateside Debut". Shadow and Act. July 12, 2016. Archived from the original on 2018-12-11. Retrieved July 13, 2016.
- ↑ Stidhum, Tonja (June 19, 2017). "LAFF 2017: 'Catching Feelings' Starring Pearl Thusi Navigates the Journey of Sex, Marriage, & Love". The South African. Archived from the original on 2021-11-17. Retrieved March 7, 2018.
- ↑ Andersen, Nic (February 28, 2018). "Catching Feelings: South African release date, cast and latest trailer". The South African. Retrieved March 7, 2018.
- ↑ "Pearl Thusi Says Kalushi Shoot Took Her Back To Apartheid". Marie Claire. March 9, 2017. Archived from the original on 2019-02-22. Retrieved February 21, 2019.
- ↑ "Behind The Story with new host Pearl Thusi is back on MTV Base!". MSN Entertainment. August 23, 2018. Retrieved December 11, 2018.
- ↑ White, Peter (December 10, 2018). "'Quantico' Star Pearl Thusi To Lead 'Queen Sono', Netflix's First African Original Series". Deadline. Retrieved December 11, 2018.
- ↑ Queen Sono: Season 1 (in ഇംഗ്ലീഷ്), retrieved 2020-08-13
- ↑ Queen Sono (in ഇംഗ്ലീഷ്), retrieved 2020-08-13
- ↑ Isama, Antoinette (June 11, 2019). "Production for 'Queen Sono,' Netflix's First African Original Series, Is Underway". OkayAfrica. Retrieved June 12, 2019.
- ↑ Winifred, Chisom (December 10, 2019). "Queen is coming: Queen Sono premieres February 28th, 2020". Glam Africa. Archived from the original on 2021-11-22. Retrieved December 11, 2019.
- ↑ Kanter, Jake (April 28, 2020). "'Queen Sono': Netflix Renews Its First African Original Series". Deadline Hollywood. Retrieved April 28, 2020.
- ↑ Eloff, Herman (November 26, 2020). "Queen Sono's second season cancelled amid 'current trying times'". Channel24. Retrieved November 26, 2020.
- ↑ "Somizi and Pearl Thusi to co-host the Kwazulu Natal Entertainment Awards". 8 December 2020.
- ↑ "Pearl Thusi and Somizi Mhlongo-Motaung score a dope new hosting gig". 9 December 2020.
- ↑ "Somizi Mhlongo and Pearl Thusi to host KZN Entertainment Awards | Fakaza News". 8 December 2020.
- ↑ Petski, Denise (February 26, 2021). "'Wu Assassins' Standalone Movie Set At Netflix". Deadline Hollywood. Retrieved February 27, 2021.