പേരൂർത്തോട്
കേരളത്തിലെ കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ, എരുമേലി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഒരു ചെറിയ ഗ്രാമമാണ് പേരൂത്തോട് എന്നും അറിയപ്പെടുന്ന പേരൂർത്തോട്.
വിവരണം
തിരുത്തുകശബരിമല വനത്തിലൂടെ ഒഴുകുന്ന ഒരു ചെറിയ അരുവിയായ പേരൂർ തോടിന്റെ പേരിലാണ് ഗ്രാമം അറിയപ്പെടുന്നത്. എരുമേലിയിൽ നിന്ന് ഏകദേശം 3.2 കിലോമീറ്റർ അകലെയാണിത്. എരുമേലിയിൽ നിന്നാരംഭിക്കുന്ന ശബരിമലയിലേക്കുള്ള പരമ്പരാഗത പാത പേരൂർത്തോട് വഴിയാണ് കടന്നുപോകുന്നത്. ഈ കാനനപാതയുടെ ചില ഭാഗങ്ങൾ വാണിജ്യ ഗതാഗതത്തിനായി പിന്നീട് ടാർ പാതയായി മാറി. മഹിഷീ നിഗ്രഹവേളയിൽ അയ്യപ്പൻ ഇവിടെ വിശ്രമിച്ചുവെന്നാണ് ഐതിഹ്യം. ഭക്തർ ഇവിടെ ഭിക്ഷ നൽകുകയും പുഴയിലേക്ക് അരി ഇടുകയും അടുത്ത പ്രധാന സങ്കേതമായ കാളകെട്ടിയിലേക്കുള്ള യാത്ര തുടരുകയും ചെയ്യുന്നു. യാത്രാമദ്ധ്യേ ഇരുമ്പൂന്നിക്കരയിൽ ശിവന്റെയും മുരുകന്റെയും പ്രതിഷ്ഠയും കൂടാതെ ബാല ഭദ്ര ദേവിയുടെ ഒരു ക്ഷേത്രവുമുണ്ട്. പേരൂർത്തോടിനപ്പുറമുള്ള കാടാണ് ശബരിമല പൂങ്കാവനം.