പേരറിവാളൻ
രാജീവ് ഗാന്ധി വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ,പിന്നീട് ജീവപര്യന്തമായി ശിക്ഷ ഇളവു ചെയ്തതിനെത്തുടർന്നു ജയിലിൽ കഴിഞ്ഞുവരുന്ന തടവുകാരനാണ് എ.ജി. പേരറിവാളൻ. അറസ്റ്റിലാകുമ്പോൾ 19 വയസായിരുന്നു. 22 വർഷമായി ജയിലിൽ കഴിയുന്നു. കേസിൽ നിരപരാധിയായാണ് ചിലരെങ്കിലും പേരറിവാളനെ കാണുന്നത്. പ്രസിഡൻറ് ദയാഹർജി നേരത്തെ തള്ളിയിരുന്നു. മറ്റു പ്രതികളായ മുരുകൻ, ശാന്തൻ എന്നിവരോടൊപ്പമാണ് പേരറിവാളനും ജയിലിൽ കഴിയുന്നത്. പേരറിവാളന്റെ വധശിക്ഷ സുപ്രീം കോടതി 2014 ഫെബ്രുവരി 18 നു ജീവപര്യന്തമായി ഇളവുചെയ്യുകയുണ്ടായി.[1] [3][4][5][6][7] 30വർഷത്തിലേറെ നീണ്ട ജയിൽവാസത്തിൽ ശേഷം 2022 മെയ് 18ന് സുപ്രീം കോടതി രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം അനുവദിച്ചു. ഭരണഘടനാ അനുച്ഛേദം 142 ഉപയോഗിച്ചാണ് പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്
എ. ജി. പേരറിവാളൻ | |
---|---|
ജനനം | |
മറ്റ് പേരുകൾ | അറിവ് |
ക്രിമിനൽ കുറ്റം(ങ്ങൾ) | രാജീവ് ഗാന്ധിയെ കൊല്ലാനുപയോഗിച്ച ബോംബുണ്ടാക്കാനാവശ്യമായ രണ്ട് ബാറ്ററികൾ കൊണ്ടുവന്നു.[1][2] |
ക്രിമിനൽ ശിക്ഷ | വധശിക്ഷ |
ക്രിമിനൽ പദവി | ദയാഹർജിയിൽ രാഷ്ട്രപതി തീരുമാനമെടുക്കാൻ വൈകിയതിനാൽ സുപ്രീം കോടതി ശിക്ഷ ജീവപര്യന്തമാക്കി. |
ചുമത്തപ്പെട്ട കുറ്റ(ങ്ങൾ) | ഗൂഢാലോചന (ഐപിസി 120-ബി) കൊലപാതകം (ഐപിസി 320)[3] |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Gnani Sankaran: Should the state kill in the name of law? - Analysis - DNA". Dnaindia.com. 2011-08-16. Retrieved 2012-11-25.
- ↑ "State Of Tamil Nadu Through ... vs Nalini And 25 Others on 11 May, 1999". Indiankanoon.org. Retrieved 2012-12-03.
- ↑ 3.0 3.1 "The final verdict". Frontlineonnet.com. Retrieved 2012-11-25.
- ↑ http://www.thehindu.com/news/national/sc-commutes-rajiv-killers-death-sentence/article5701863.ece?homepage=true.
{{cite web}}
: Missing or empty|title=
(help) - ↑ S. Vijay Kumar (2012-05-23). "States / Tamil Nadu : Rajiv case convict is exam topper among prisoners". The Hindu. Retrieved 2012-11-25.
- ↑ December 29, 2011 By M. Gunasekaran DC Vellore (2011-12-29). "Perarivalan gives a new meaning to life in prison". Deccan Chronicle. Retrieved 2012-11-25.
{{cite web}}
: CS1 maint: numeric names: authors list (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "Time ticking away on death row, a hopeful family campaigns on". Indian Express. Retrieved 2012-11-25.