പേരകം മഹാദേവക്ഷേത്രം
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂകിലെ പേരകം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് പേരകം മഹാദേവക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ഈ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു [1].
![](http://upload.wikimedia.org/wikipedia/commons/thumb/9/94/%E0%B4%AA%E0%B5%87%E0%B4%B0%E0%B4%95%E0%B4%82_%E0%B4%B6%E0%B4%BF%E0%B4%B5%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82.jpg/300px-%E0%B4%AA%E0%B5%87%E0%B4%B0%E0%B4%95%E0%B4%82_%E0%B4%B6%E0%B4%BF%E0%B4%B5%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82.jpg)
ക്ഷേത്രം
തിരുത്തുകതൃശ്ശൂർ ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഏകദേശം ഇരുന്നൂറ് വർഷങ്ങളുടെ പഴക്കമാണ് ക്ഷേത്രത്തിന്. പേരകത്തിന്റെ ദേശനാഥനായി ഇവിടുത്തെ ശിവൻ അറിയപ്പെടുന്നു. നാലമ്പലവും, തിടപ്പള്ളിയും, വട്ടശ്രീകോവിലും, നമസ്കാരമണ്ഡപവും എല്ലാംമുള്ള ക്ഷേത്രമാണിത്. ഇടത്തരം ക്ഷേത്രങ്ങളുടെ പട്ടികയിൽ ഉൾപെടുത്താൻതക്ക ക്ഷേത്രനിർമ്മിതി ഇവിടെ തീർത്തിട്ടുണ്ട്.
പേരകം ശിവക്ഷേത്രം പടിഞ്ഞാറേക്ക് അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്. സദാശിവഭാവമാണ് പേരകം മഹാദേവക്ഷേത്രത്തിലെ മൂർത്തി. ക്ഷേത്രത്തിനു വടക്കുമാറി വളരെ വലിപ്പമേറിയ ക്ഷേത്രക്കുളം പണിതീർത്തിട്ടുണ്ട്. ക്ഷേത്രത്തിൽ നിന്നും അല്പംമാറി പടിഞ്ഞാറു ഭാഗത്തായി പേരകം-വൈലത്തൂർ റോഡ് കടന്നുപോകുന്നു.
വിശേഷങ്ങളും, പൂജാവിധികളും
തിരുത്തുകനിത്യേന മൂന്നു പൂജകൾ പതിവുണ്ട്. ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ.
- ശിവരാത്രി
- മണ്ഡലപൂജ
- പ്രതിഷ്ഠാദിനം
ക്ഷേത്ര തന്ത്രം
തിരുത്തുകപേരകം മഹാദേവക്ഷേത്രത്തിലെ തന്ത്രം പുലിയന്നൂർ മനയിൽ നിക്ഷിപ്തമാണ്. ഇപ്പോഴത്തെ ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാടാണ്.
ക്ഷേത്ര മേശാന്തി
തിരുത്തുകപേരകം മഹാദേവക്ഷേത്രത്തിലെ മേശാന്തി പേരകം ബാലചന്ദ്രൻ എംബ്രാന്തിരി.
ഉപക്ഷേത്രങ്ങൾ
തിരുത്തുക- അയ്യപ്പൻ
മണ്ഡലപൂജയാണ് അയ്യപ്പക്ഷേത്രത്തിലെ പ്രധാന വിശേഷദിനങ്ങൾ.
- വേട്ടക്കൊരുമകൻ
- ഗണപതി
ഉപദേവപ്രതിഷ്ഠാദിനാഘോഷം തുലാമാസം നടത്താറുണ്ട്. അന്നേ ദിവസം 1008 നാളികേരം ഉപയോഗിച്ചുള്ള മഹാഗണപതിഹവനവും നടത്താറുണ്ട്.
- ഭഗവതി
- നാഗരാജാവ്, നാഗയക്ഷി
ക്ഷേത്രത്തിൽ എത്തിചേരാൻ
തിരുത്തുകഗുരുവായൂർ - കുന്നംകുളം റൂട്ടിൽ നിന്നും 2.5 കിലോമീറ്റർ ദൂരെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെത്താൻ മുതുവട്ടൂർ ജംഗ്ഷനിൽ ഇറങ്ങുക.
അവലംബം
തിരുത്തുക- ↑ കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ