കീർത്തി സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി ഈശ്വർ കാർത്തിക് സംവിധാനം ചെയ്ത് 2020-ൽ പ്രദർശനത്തിനെത്തുന്ന ഒരു സൈക്കോളജിക്കൽ-ത്രില്ലർ ചലച്ചിത്രമാണ് പെൻഗ്വിൻ.കാർത്തിക് സുബ്ബരാജിൻറെ ഉടമസ്ഥതയിലുള്ള സ്റ്റോൺ ബഞ്ച് ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ മദംപട്ടി രംഗരാജ്, ലിംഗ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു[1].ചിത്രത്തിൻറ്റെ ഛായാഗ്രഹണം കാർത്തിക് പളനിയും ചിത്രസംയോജനം അനിൽ കൃഷും നിർവഹിക്കുന്നു.സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തത്.2020 ജൂൺ 19ന് ആമസോൺ പ്രൈം വിഡിയോയിൽ മാത്രമായാണ് ചിത്രം റിലീസ് ചെയ്യപ്പെടുക.തമിഴിലും തെലുങ്കിലും മലയാളത്തിൽ മൊഴി മാറ്റ ചിത്രമായും റിലീസ് ചെയ്യും.[2]

പെൻഗ്വിൻ
സംവിധാനംഈശ്വർ കാർത്തിക്
നിർമ്മാണംകാർത്തിക് സുബ്ബരാജ്
അഭിനേതാക്കൾകീർത്തിസുരേഷ്
സംഗീതംസന്തോഷ് നാരായണൻ
ഛായാഗ്രഹണംകാർത്തിക് പളനി
ചിത്രസംയോജനംഅനിൽ കൃഷ്
റിലീസിങ് തീയതി
  • 2020 ജൂൺ 19
രാജ്യംഇന്ത്യ
ഭാഷതമിഴ്,മലയാളം,തെലുങ്ക്

അഭിനേതാക്കൾതിരുത്തുക

അവലംബംതിരുത്തുക

  1. https://www.mathrubhumi.com/mobile/topics/Tag/Karthik%20Subbaraj
  2. https://www.mathrubhumi.com/mobile/movies-music/news/keerthy-suresh-movie-penguin-amazon-release-on-june-19-1.4810195
"https://ml.wikipedia.org/w/index.php?title=പെൻഗ്വിൻ_(ചലച്ചിത്രം)&oldid=3378609" എന്ന താളിൽനിന്ന് ശേഖരിച്ചത്