പെരുമ്പിള്ളി
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
പെരുമ്പിള്ളി എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിലെ ഒരു ഗ്രാമമാണ്. എറണാകുളം നഗരത്തിന് ഏകദേശം 22 കിലോമീറ്റർ (14 മൈൽ) തെക്കു-കിഴക്കായാണ് ഇതു സ്ഥിതിചെയ്യുന്നത്. ചരിത്രപ്രാധാന്യമുള്ള ഹൈന്ദവ ക്ഷേത്രങ്ങൾക്കും ക്രിസ്ത്യൻ പള്ളികളും പ്രസിദ്ധമാണ് പെരുമ്പിള്ളി ഗ്രാമം. പിറവത്തുനിന്ന് ഇവിടേയ്ക്ക് 14 കിലോമീറ്റർ (8.7 മൈൽ) ദൂരമുണ്ടാ. മുളന്തുരുത്തിയാണ് ഏറ്റവും അടുത്തുള്ള പട്ടണം.
സ്ഥാനം
തിരുത്തുകഎറണാകുളം-കോട്ടയം റൂട്ടിൽ മുളന്തുരുത്തിയിൽനിന്ന് 2 കിലോമീറ്ററും കാഞ്ഞിരമറ്റത്തുനിന്ന് 5 കിലോമീറ്ററും അകലത്തിലാണിത് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തെ വലയം ചെയ്ത് വേമ്പനാട് തടാകത്തിന്റെ കൈവഴികളും നെൽവയലുകളുമുണ്ട്.
അവലംബം
തിരുത്തുക