പെരുമ്പാവൂർ മുൻസിപ്പൽ ലൈബ്രറി

പെരുമ്പാവൂർ മുൻസിപ്പൽ ലൈബ്രറി കുന്നത്തു് നാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു. 1984 സെപ്തംബർ 22 -ആം തീയതി മുൻ മുൻസിപ്പൽ ചെയർമാൻ കെ.എൻ.ജി. കർത്തയാണു് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. 1983 -ൽ അന്നത്തെ കേരള സർക്കാർ വിദ്യാഭ്യാസ മന്ത്രിയായ ടി.എം. ജേക്കബ് ആണു് ലൈബ്രറിയുടെ തറക്കല്ലിട്ടത്. ആയിരക്കണക്കിനു് പുസ്തകങ്ങളാൽ സമ്പന്നമാണു് ലൈബ്രറി. അദ്ധ്യാപകരും വിദ്യാർത്ഥികളും മറ്റുപൊതുജനങ്ങളുമായി നിരവധി പ്രദേശവാസികൾ ലൈബ്രറി ഉപയോഗപ്പെടുത്തുന്നു. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ലൈബ്രറിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു.

പെരുമ്പാവൂർ മുൻസിപ്പൽ ലൈബ്രറി
രൂപീകരണം1984സെപ്തംബർ 22
തരംലൈബ്രറി
ആസ്ഥാനംഎറണാകുളം, കേരളം,
 ഇന്ത്യ
ഔദ്യോഗിക ഭാഷ
മലയാളം
ചെയർമാൻ
കെ.എം.എ.സലാം
വെബ്സൈറ്റ്പെരുമ്പാവൂർ മുൻസിപ്പൽ ലൈബ്രറി ഫെസ്ബുക്ക്താൾ

സജ്ജീകരണങ്ങൾ

തിരുത്തുക

നാലു നിലയുള്ള കെട്ടിടത്തിൽ ഒന്നാം നിലയിൽ പൊതു ജനങ്ങൾക്ക് കാലിക പ്രസിദ്ധീകരണങ്ങളും പത്രങ്ങളും വായിക്കാനുള്ള സൌകര്യം ഏർപ്പെടുത്തിയിരിക്കുന്നു. രണ്ടാം നിലയിൽ പുസത്കങ്ങൾ വിവിധ വിഭാഗങ്ങളിലായി തരംതിരിച്ച് സൂക്ഷിച്ചിരിക്കുന്നു. മൂന്നാം നിലയിൽ ലൈബ്രറിയുടെ നടത്തിപ്പ് കാര്യാലയവും നാലാം നിലയിൽ കെ.എൻ.ജി. കർത്തയുടെ സ്മരണയ്ക്കായി നിർമ്മിച്ച കെ.എൻ.ജി. കൾച്ചറൽ സെന്ററും പ്രവർത്തിക്കുന്നു.

പ്രവർത്തനങ്ങൾ

തിരുത്തുക

2014 ആഗസ്ത് 18,19 തീയതികളിൽ അക്ഷര പെരുമ വായനവാരം സംഘടിപ്പിച്ചു.

ചിത്രങ്ങൾ

തിരുത്തുക
 
പെരുമ്പാവൂർ മുൻസിപ്പൽ ലൈബ്രറി

ഫേസ് ബുക്ക് പേജ്

തിരുത്തുക

അനുബന്ധം

തിരുത്തുക