പെരുമ്പനച്ചി
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ് പെരുമ്പനച്ചി.[1] ഈ ഗ്രാമം മാടപ്പള്ളി പഞ്ചായത്തിൻ്റെയും ചങ്ങനാശേരി താലൂക്കിൻ്റെയും കീഴിലുള്ള പ്രദേശമാണ്. കോട്ടയം ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും അതിർത്തിയിലാണ് ഈ സ്ഥലം. ചങ്ങനാശ്ശേരിയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ ദൂരമുണ്ട് ഈ ഗ്രാമത്തിലേയ്ക്ക്. റബ്ബർ മരങ്ങളും നെൽവയലുകളും തെങ്ങുകളും കുരുമുളകും വിവിധയിനം ചെടികളും മരങ്ങളും ഇടകലർന്ന പച്ചപ്പുള്ള ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്.
പെരുമ്പനച്ചി | |
---|---|
town | |
Coordinates: 9°30′0″N 76°38′0″E / 9.50000°N 76.63333°E | |
Country | India |
State | Kerala |
District | Kottayam |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-33 |
വാകത്താനം (4 കി.മീ.), കറുകച്ചാൽ (6 കി.മീ.), കുറിച്ചി (7 കി.മീ.), തൃക്കോതമംഗലം (7 കി.മീ.), വാഴപ്പള്ളി (7 കി.മീ.) എന്നിവയാണ് പെരുമ്പനച്ചി ഗ്രാമത്തിന് സമീപത്തുള്ള മറ്റ് ഗ്രാമങ്ങൾ. പടിഞ്ഞാറ് ചങ്ങനാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, കിഴക്കോട്ട് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, വടക്ക് പള്ളം ബ്ലോക്ക് പഞ്ചായത്ത്, തെക്ക് തിരുവല്ല ബ്ലോക്ക് പഞ്ചായത്ത് എന്നിവയാൽ ഇത് വലയം ചെയ്യപ്പെട്ട് കിടക്കുന്നു.