പെരുമാതുറ

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

പെരുമാതുറ, കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് ബ്ലോക്കിൽ ചിറയിൻകീഴ് പഞ്ചായത്തിൽ അറബിക്കടലിന്റെ തീരത്തായി സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ്. ഒരു ടൂറിസ്റ്റു കേന്ദ്രമായി വികസിച്ചുകൊണ്ടിരിക്കുന്ന ഈ ഗ്രാമം തിരുവനന്തപുരം ജില്ലാ ആസ്ഥാനത്തു നിന്ന് ഏകദേശം 29 കിലോമീറ്റർ വടക്കു ഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമം സമുദ്രനിരപ്പിൽനിന്ന് ഏകദേശം 19 മീറ്റർ ഉയരത്തിൽ നിലനിൽക്കുന്നു. ഈ ഗ്രാമത്തിന്റെ കിഴക്ക് ഭാഗത്തെ അതിര് കഠിനംകുളം കായലും പടിഞ്ഞാറുവശത്ത് അറബിക്കടലും വടക്കുവശത്ത് മുതലപ്പൊഴിയുമാണ്. സമീപസ്ഥമായ പ്രദേശങ്ങളിൽ പള്ളിപ്പുറം (7 കിലോമീറ്റർ) കിഴുവിലം (5 കിലോമീറ്റർ) അഞ്ചുതെങ്ങ് (8 കിലോമീറർ, മംഗലപുരം (5 കിലോമീറ്റർ), ചിറയിൻകീഴ് (4 കിലോമീറ്റർ) എന്നിവ ഉൾപ്പെടുന്നു. പുതുതായി പണികഴിപ്പിക്കപ്പെട്ടിരിക്കുന്ന പെരുമാതുറ പാലം താഴമ്പള്ളി, പെരുമതുറ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്നതിനൊപ്പം തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലേയ്ക്കു സഞ്ചരിക്കുവാനുള്ള എളുപ്പമാർഗ്ഗവുമാണ്.

പെരുമാതുറ പാലം

ചരിത്രം

തിരുത്തുക

എട്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യയിൽ ഭരണം നടത്തിയിരുന്ന ചേരമാൻ പെരുമാളിന്റെ കാലഘട്ടത്തിലാണ് പെരുമാതുറയുടെ ആദ്യകാല ചരിത്രം ആരംഭിക്കുന്നത്. പെരുമാതുറ എന്ന വാക്കിനർത്ഥം പെരുമാളിന്റെ ഭവനം എന്നാണ്. മക്കയിലേയ്ക്കു യാത്ര തിരിക്കുന്നതിനുമുമ്പ് ഈ ഗ്രാമത്തിലെ വാസത്തിനിടയിലാണ് പെരുമാൾ ഇസ്ലാം മതത്തിലേയ്ക്ക് പരിവർത്തനം ചെയ്യപ്പെട്ടതെന്നു വിശ്വസിക്കപ്പെടുന്നു.[1][2][3]

ചിത്രശാല

തിരുത്തുക
  1. "Hari's Carnatic".
  2. "Islamic Research Foundation International, Inc".
  3. "Muthalapozhi: The birth of a new tourist spot".
"https://ml.wikipedia.org/w/index.php?title=പെരുമാതുറ&oldid=3678998" എന്ന താളിൽനിന്ന് ശേഖരിച്ചത്