കൃഷ്ണകിരീടം

ചെടിയുടെ ഇനം
(പെരു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ പല സ്ഥലങ്ങളിലും കണ്ടു വരുന്ന ഒരിനം ചെടിയാണ്‌ കൃഷ്ണകിരീടം (Red Pagoda Tree) ശാസ്ത്രീയനാമം: Clerodendrum paniculatum. ഹനുമാൻ കിരീടം, പെരു, കൃഷ്ണമുടി, ആറുമാസച്ചെടി, കാവടിപ്പൂവ്, പെഗോട എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഈ ചെടി പൊതുവേ തണലുള്ള പ്രദേശങ്ങളിലാണ്‌ വളരുന്നത്‌.[1] ഏകദേശം ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയിൽ ചുവപ്പു കലർന്ന ഓറഞ്ച് നിറത്തിലുള്ള പൂക്കൾ ഉണ്ടാവുന്നു. വലിപ്പമുള്ള ഇലകൾ ഇതിന്റെ പ്രത്യേകതയാണ്.[2] ഇതിന്റെ പൂക്കൾ തൃക്കാക്കരയപ്പനെ അലങ്കരിക്കാനും‍ ഓണത്തിനു പൂക്കളം ഒരുക്കാനും ഉപയോഗിക്കാറുണ്ട്.

കൃഷ്ണകിരീടം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Clerodendrum
Species:
paniculatum
Binomial name
Clerodendrum paniculatum

ചിത്രശാല‍

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-08-16. Retrieved 2007-11-21.
  2. http://www.flowersofindia.net/catalog/slides/Pagoda%20Flower.html
കൃഷ്ണകിരീടം
സംസ്കൃതത്തിലെ പേര്കൃഷ്ണകിരീട
വിതരണംഇന്ത്യ
രസംകഷായം,തിക്തം
ഗുണംലഘു,രൂക്ഷം
വീര്യംശീതം
"https://ml.wikipedia.org/w/index.php?title=കൃഷ്ണകിരീടം&oldid=4111549" എന്ന താളിൽനിന്ന് ശേഖരിച്ചത്