പെരിന്താറ്റിരി
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
മലപ്പുറം ജില്ലയിലെ മങ്കട നിയോജക മണ്ഡലത്തിൽ ഉൾപെടുന്ന കൂട്ടിലങ്ങാടി പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമം ആണ് പെരിന്താറ്റിരി. പഞ്ചായത്തിലെ പതിനൊന്നാം വാർഡ് പെരിന്താറ്റിരി ഗ്രാമത്തിന്റെ ഭൂരിഭാഗവും ഉൾകൊള്ളുന്നു.
അതിരുകള്
തിരുത്തുക- മങ്കട പഞ്ചായത്തിലെ വെള്ളില, കോഴിക്കോട്ടുപറമ്പ് ഗ്രാമങ്ങൾ.
- മക്കരപ്പറമ്പ് പഞ്ചായത്തിലെ കാച്ചിനിക്കാട്, വെള്ളാട്ടുപറമ്പ്, പോത്ത്കുണ്ട് ഗ്രാമങ്ങൾ.
- കൂട്ടിലങ്ങാടി പഞ്ചായത്തിലെ കൊഴിഞ്ഞിൽ, കുളപ്പറമ്പ്, ചെലൂര്‍ ഗ്രാമങ്ങൾ.
വിസ്തീർണ്ണം
തിരുത്തുകകൂട്ടിലങ്ങാടി വില്ലേജിന് കീഴിൽ 1 മുതൽ 35 വരെ സർവ്വേ നംബരുകളിലായി ഏകദേശം 233 ഏക്കര്.