പുഷ്പിക്കുന്ന സസ്യങ്ങളിലെ ചില കുടുംബങ്ങളിലെ സസ്യങ്ങൾ പതിനായിരത്തിലധികം ഡാൾട്ടൻ തന്മാത്രാഭാരമുള്ള ജൈവരാസയൗഗികങ്ങൾ പ്രകാശസംശ്ലേഷണം വഴി ഉല്പാദിപ്പിച്ചു സംഭരിച്ചുവയ്ക്കുന്നു. ഇത്തരം സസ്യങ്ങൾ പെട്രോ സസ്യങ്ങൾ അഥവാ പെട്രോളിയം സസ്യങ്ങൾ എന്നറിയപ്പെടുന്നു. പെട്രോളിനും ഡീസലിനും സമാനമായ ഹൈഡ്രോകാർബണുകൾ സംഭരിച്ചുവെയ്ക്കുന്ന സസ്യങ്ങളെ പെട്രോസസ്യങ്ങൾ എന്നു സാധാരണയായി നിർവചിക്കുന്നു. യൂഫോർബിയേസി, അപ്പോസൈനേസി, അസ്ക്ലിപ്പിയാഡേസി, സപ്പോട്ടേസി, മോറേസി, ഡിപ്റ്റെറോകാർപ്പേസി, ആസ്റ്ററേസി എന്നിവയാണ് ഇതിലെ പ്രധാന സസ്യകുടുംബങ്ങൾ.

കടലാവണക്ക്, ഒരിനം പെട്രോസസ്യം

ഇവയിൽ മിക്കവയും ലാറ്റക്സ് എന്നറിയപ്പെടുന്ന പാലു പോലുള്ള ദ്രാവകം ഉല്പാദിപ്പിക്കുന്നു. സസ്യങ്ങളിലെ ലാറ്റിസിഫേർസ് എന്ന കോശസമൂഹങ്ങളിലാണ് ഇവ രൂപം കൊള്ളുന്നത്. ഈ ലാറ്റക്സ് വേർതിരിക്കുമ്പോൾ ലഭിക്കുന്ന അസംസ്കൃതവസ്തുവാണ് ബയോക്രൂഡ് എന്നറിയപ്പെടുന്നത്. ട്രൈഗ്ലിസറൈഡുകൾ, മെഴുകുകൾ, ടെർപീനുകൾ, ഫൈറ്റോ സ്റ്റീറോളുകൾ തുടങ്ങി നിരവധി രാസവസ്തുക്കളുടെ മിശ്രിതമാണ് ബയോക്രൂഡ്. ഇവയെ രാസപ്രക്രിയകൾക്കു വിധേയമാക്കിയാണ് ഇന്ധനങ്ങൾ നിർമ്മിക്കുന്നത്.

ചില പെട്രോ സസ്യങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പെട്രോ_സസ്യങ്ങൾ&oldid=2747639" എന്ന താളിൽനിന്ന് ശേഖരിച്ചത്