വയൂളി റബ്ബർ

ചെടിയുടെ ഇനം
(ഗ്വയൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഴ വിരളമായിമാത്രം ലഭ്യമാകുന്ന സ്ഥലങ്ങളിലും കൃഷി ചെയ്യാൻ സാധിക്കുന്ന ഒരിനം റബ്ബറുത്പാദക ചെറുസസ്യമാണ് വയൂളി റബ്ബർ (ശാസ്ത്രീയനാമം: Parthenium argentatum). ഈ സസ്യം ഗ്വയൂർ എന്നും അറിയപ്പെടുന്നു. ആസ്റ്ററേസി കുടുംബത്തിലെ പാർത്തീനിയം ഗണത്തിൽപെട്ട 16 ഉപഗണങ്ങളിൽ റബ്ബറുത്പാദകശേഷിയുള്ള ഏക ഇനമാണിത്.[2]

വയൂളി റബ്ബർ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. argentatum
Binomial name
Parthenium argentatum

ജന്മസ്ഥലം

തിരുത്തുക

ദക്ഷിണ പശ്ചിമ ഐക്യനാടുകൾ, മെക്സിക്കോ, ടെക്സാസിന്റെ തെക്കുകിഴക്കൻ ഭാഗങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഷിമാവൻ മരുഭൂമിയാണ് വയൂളി റബ്ബറിന്റെ ജന്മസ്ഥലം. മെക്സിക്കോയിൽ കാണപ്പെടുന്നതിനാൽ ഈ സസ്യം, മെക്സിക്കൻ റബ്ബർ എന്നും അറിയപ്പെടുന്നു. ഈയിനം ആദ്യമായി കണ്ടെത്തിയത് ഡോ. ജെ. എം. ബാഗിലോ എന്ന ശാസ്ത്രജ്ഞനാണ്. പിന്നീട് പ്രൊഫ: ആഗ്രസേ ഇതിനെക്കുറിച്ച് വിശദമായ പഠനങ്ങൾ നടത്തി.

പ്രത്യേകതകൾ

തിരുത്തുക

പരമാവധി ഒരു മീറ്റർ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണിത്. ഇതിന്റെ പട്ടയിലെ എല്ലാ കോശങ്ങളിലും റബ്ബർപാൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഈ റബ്ബർപാലിൽ നിന്നും ജൈവഡീസലും ഉല്പാദിപ്പിക്കുവാൻ സാധിക്കും.

പോരായ്മകൾ

തിരുത്തുക

വയൂളിയുടെ തടിയിലും പട്ടയിലും ധാരാളം റെസിൻ ഗ്രന്ഥികൾ വിന്യസിച്ചിരിക്കുന്നതിനാൽ ഇതിൽ നിന്നുള്ള റബ്ബർപാൽ ശേഖരണം സങ്കീർണവും ചിലവേറിയതുമാണ്.

ചരിത്രം

തിരുത്തുക

20ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ലോകത്ത് ഉത്പാദിപ്പിക്കപ്പെട്ടിരുന്ന പ്രകൃതിദത്ത റബ്ബറിന്റെ 10% ഓളം വയൂളിയായിരുന്നു.

കൃഷി-ഇന്ന്

തിരുത്തുക

ഇന്ന് മെക്സിക്കോ, വടക്കേഅമേരിക്കയിലെ മരുപ്രദേശമായ അരിസോണ, ടെക്സാസ്, കാലിഫോർണിയ യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിൽ വ്യാപകമായി വയൂളികൃഷി ചെയ്തുവരുന്നു.

അമേരിക്കയിലെ യു.എസ്.ഡി.എ എന്ന സ്ഥാപനത്തിനുകീഴിലുള്ള അരിസോണ, കാലിഫോർണിയ, ടെക്സാസ്, പർലിയർ, വൂസ്റ്റർ എന്നിവിടങ്ങളിലെ ഗവേഷണകേന്ദ്രങ്ങളിൽ വയൂളി റബ്ബർ ഗവേഷണം നടന്നുവരുന്നു.

  1. "Parthenium argentatum (Guayule rubber plant)". Taxonomy. UniProt. Retrieved 2009-09-03.
  2. കേരള റബ്ബർ ബോർഡ് പുറത്തിറക്കുന്ന റബ്ബർ മാസികയുടെ 2012 - ഡിസംബർ പതിപ്പ്, പേജ് 6-9

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വയൂളി_റബ്ബർ&oldid=3836538" എന്ന താളിൽനിന്ന് ശേഖരിച്ചത്