അവലോസ് പൊടി
(പൂരം (പലഹാരം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു കേരളീയ ഭക്ഷണ പദാർത്ഥമാണ് അവലോസ് പൊടി. ചീനി മാവ് ,പൂരം വറുത്തത് എന്നും ഇതിന് പേരുണ്ട്.[1] അരി വറുത്തത്, തേങ്ങ വറുത്തത്, കരിംജീരകം, ഉപ്പ്, തുടങ്ങിയവ ചേർത്താണ് അവലോസ് പൊടി തയ്യാറാക്കുന്നത്. അവലോസ് പൊടി ശർക്കര ലായനി ചേർത്ത് ഉരുട്ടിയുണ്ടാക്കുന്നതാണ് അവലോസുണ്ട. ചിലയിടത്ത് ഇതിനെയും അരിയുണ്ട എന്ന് പറയാറുണ്ട്. അവലോകിതേശ്വരന്റെ പ്രതിഷ്ഠയുള്ളിടത്തെ വഴിപാട് ആയിരുന്നു അവലോസ് ഉണ്ട എന്ന് പറയപ്പെടുന്നു.[അവലംബം ആവശ്യമാണ്]
Alternative names | പൂരം വറുത്തത് |
---|---|
Course | പലഹാരം |
Place of origin | ഇന്ത്യ |
Region or state | ദക്ഷിണേന്ത്യ (കേരളം) |
Main ingredients | അരി, തേങ്ങ |
കുറെ കാലം സൂക്ഷിച്ചുവക്കാൻ കഴിയുന്ന ഒരു വിഭവം ആണിത്. യാത്ര ചെയ്യുന്നവരും ദൂരദേശങ്ങളിൽ പോകുന്നവരും അവലോസ് പൊടി കൊണ്ടുപോകുന്നു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-21. Retrieved 2013-05-16.