പൂരം (നക്ഷത്രം)

(പൂരം (നാൾ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൂരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പൂരം (വിവക്ഷകൾ) എന്ന താൾ കാണുക. പൂരം (വിവക്ഷകൾ)

ഭാരതീയ ജ്യോതിഷത്തിലെ ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ പതിനൊന്നാമത്തേതാണ് പൂരം. സംസ്കൃതത്തിൽ പൂർവ ഫാൽഗുനി (ആദ്യ ചുവപ്പൻ) എന്നറിയപ്പെടുന്നു. രാശിചക്രത്തിൽ ചന്ദ്രന്റെ സ്ഥാനം 133°20' നും 146°40' നും ഇടയിൽ ആവുമ്പോഴാണ് അത് പൂരം നക്ഷത്രമായി (നാളായി) ഗണിയ്ക്കപ്പെടുന്നത്. [1] ചിങ്ങരാശിയിൽപ്പെടുന്ന ഡെൽറ്റ, തീറ്റ നക്ഷത്രങ്ങളാണ് ഇതിനെ പ്രതിനിധീകരിയ്ക്കുന്നത്. ശുക്രനാണ് ഈ നാളിന്റെ അധിപൻ.

"പൂരം പിറന്ന പുരുഷൻ"

തിരുത്തുക

പുരുഷജനനത്തിനു ഏറ്റവും ഉത്തമമായ നാൾ പൂരം ആണെന്ന അർത്ഥത്തിൽ ഉള്ള ഒരു ചൊല്ലാണ് പൂരം പിറന്ന പുരുഷൻ. പക്ഷേ, പൂരം ഒരു സ്ത്രീനക്ഷത്രമായാണ് കണക്കാക്കിവരുന്നത്. മനുഷ്യഗണത്തിൽ പെട്ട നക്ഷത്രമാണിത്.

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-02-28. Retrieved 2013-11-29. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)


"https://ml.wikipedia.org/w/index.php?title=പൂരം_(നക്ഷത്രം)&oldid=4084679" എന്ന താളിൽനിന്ന് ശേഖരിച്ചത്