പൂനം ദില്ലൺ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും, ടെലിവിഷൻ നടിയുമാണ് പൂനം ദില്ലൺ . 1980 കളിൽ മികച്ച നടിയായിരുന്നും പൂനം.

പൂനം ദില്ലൺ
DhillonPoonam.jpg
ജനനം
പൂനം ദില്ലൺ
തൊഴിൽഅഭിനേത്രി
സജീവ കാലം1978-ഇതുവരെ
ഉയരം5'6"
ജീവിതപങ്കാളി(കൾ)അശോക് താക്കേരിയ : 1997 വരെ
കുട്ടികൾഅൻ‌മോൽ, പലോമ
വെബ്സൈറ്റ്http://www.poonamdhillon.com

ആദ്യ ജീവിതംതിരുത്തുക

1962 ൽ കാൺപൂരിലാണ് പൂനം ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസം പൂർത്തികരിച്ചത് ചണ്ഡിഗഡിൽ നിന്നാണ്.

അഭിനയ ജീവിതംതിരുത്തുക

തന്റെ 16ആം വയസ്സിൽ പൂനം മിസ്സ്. യങ്ങ് ഇന്ത്യ കിരീടം നേടി.[1][2].

പിന്നീട് പ്രമുഖ സംവിധായകനായ യാശ് ചോപ്ര തന്റെ ചിത്രമായ 1978 ലിറങ്ങിയ തൃശ്ശൂൽ എന്ന ചിത്രത്തിൽ അവസരം കൊടുത്തു. ഇതിൽ ഒരു ഗാന രംഗത്തിൽ മാത്രമേ പ്രധാന വേഷത്തിൽ അഭിനയിച്ചത്. പിന്നീട് ഒരു നായിക വേഷത്തിൽ 1979 ൽ നൂരി എന്ന ചിത്രത്തിൽ അവസരം കൊടുത്തു. ഈ ചിത്രം ഒരു വിജയമായിരുന്നു..[3] പിന്നീട് 1990 കളുടെ അവസാനം വരെ പൂനം ഏകദേശം 90 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.[4] ചില കന്നട ചിത്രങ്ങളിലും പൂനം അഭിനയിച്ചിട്ടുണ്ട്.

സ്വകാര്യ ജീവിതംതിരുത്തുക

ചലച്ചിത്രം നിർമ്മാതാവായ അശോക് തക്കേരിയയെ 1988 ൽ വിവാഹം ചെയ്തു. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. 1997 ഇവർ പിരിഞ്ഞു. പിന്നീട് പൂനം 2004 ൽ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് തിരിയുകയും ഭാരതീയ ജനതാ പാർട്ടിയിൽ ചേരുകയും ചെയ്തു.

അവലംബംതിരുത്തുക

  1. "Femina India". മൂലതാളിൽ നിന്നും 2012-03-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-02-08.
  2. "Profile at Official website". മൂലതാളിൽ നിന്നും 2007-12-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-02-08.
  3. Filmfare Awards
  4. "indiatimes movies". മൂലതാളിൽ നിന്നും 2009-02-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-02-08.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പൂനം_ദില്ലൺ&oldid=3637542" എന്ന താളിൽനിന്ന് ശേഖരിച്ചത്