പൂതാടി

വയനാട് ജില്ലയിലെ ഗ്രാമം
(പൂത്താടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ വയനാട് ജില്ലയിലെ കേണിച്ചിറ - പനമരം മേഖലയിൽ വരുന്ന ഒരു ഗ്രാമമാണ് പൂതാടി. [1]

Poothadi
village
Paradevatha Temple, Poothadi
Paradevatha Temple, Poothadi
Country India
StateKerala
DistrictWayanad
ജനസംഖ്യ
 (2001)
 • ആകെ14,849
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
6XXXXX
ISO കോഡ്IN-KL
വാഹന റെജിസ്ട്രേഷൻKL-

ജനസംഖ്യ

തിരുത്തുക

2001 ലെ സെൻസസ് പ്രകാരം പൂതാടിയിലെ മൊത്തം ജനസംഖ്യ 14849 ആണ്. അതിൽ 7445 പുരുഷന്മാരും 7404 സ്ത്രീകളും ആണ്. [1]

ചരിത്രം

തിരുത്തുക

മഹാഭാരതത്തിലെ ഭീമസേനൻ തന്റെ സഹോദരങ്ങളോടൊപ്പം പാഞ്ചാലിക്ക് വേണ്ടി കല്യാണ സൗഗന്ധികം അന്വേഷിച്ച് ഇതു വഹി പോകുകയും, ഒരു രാക്ഷസിയോട് 'പൂവ് തരുമോ' എന്ന് ചോദിക്കുകയും ചെയ്തു. 'പൂവ് തരുമോ' എന്നു ചോദിച്ചതിനാലാണ് ഈ ഗ്രാമത്തിനു പൂതാടി എന്ന പേരു വന്നത് എന്ന് പറയപ്പെടുന്നു.

അതിരടയാളം

തിരുത്തുക
  • പരദേവത ക്ഷേത്രം, പൂതാടി
  • മഹാവിഷ്ണു, പൂതാടി
  • ഭഗവതി, പൂതാടി
  • സരസ്വതി, പൂതാടി
  • സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച്, മാങ്കോട്, പൂതാടി
  • പൂതാടി ഗവ  യു പി  സ്കൂൾ , S N ഹയർ സെക്കന്ററി സ്കൂൾ, പൂതാടി
  • 100 വർഷം പഴക്കമുള്ളതാണ്  ഗവ യു പി സ്കൂൾ, പൂതാടി

മാനന്തവാടിയിൽ നിന്നോ കൽപ്പറ്റയിൽ നിന്നോ പൂതാടിയിലേക്ക് പോകാം. പെരിയ ഘട്ട് റോഡ് മാനന്തവാടിയെ തലശ്ശേരി, കണ്ണൂർ എന്നീ സ്ഥലങ്ങളുമായി ബന്ധപ്പെടുത്തുന്നു. താമരശ്ശേരി ചുരം റോഡ് കോഴിക്കോടിനെ കൽപ്പറ്റയുമായി ബന്ധിപ്പിക്കുന്നു. കുറ്റ്യാടി മലയോര പാത വടകരയെ മാനന്തവാടിയുമായും കൽപ്പറ്റയുമായും ബന്ധിപ്പിക്കുന്നു. പാൽചുരം മലയോര പാത കണ്ണൂർ, ഇരിട്ടി, മാനന്തവാടി എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു. നിലമ്പൂരിൽ നിന്നും ഊട്ടിയിലേക്കുള്ള റോഡും വയനാടിലെ മേപ്പാടി എന്ന ഗ്രാമത്തെ ബന്ധിപ്പിച്ച് കടന്നു പോകുന്നു. മൈസൂരാണ് ഏറ്റവും സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. വിമാനത്താവളങ്ങൾ ഒന്നിൽ കൂടുതൽ ഉണ്ട്. കോഴിക്കോട് അന്തർദേശീയ വിമാനത്താവളം (120 കി മി), ബാംഗ്ളൂർ അന്തർദേശിയ വിമാനത്താവളം (290 കി മി), കണ്ണൂർ അന്തർദേശീയ വിമാനത്താവളം (58 കി മി) എന്നിവയാണത്.

  1. 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=പൂതാടി&oldid=3847782" എന്ന താളിൽനിന്ന് ശേഖരിച്ചത്