പൂതാടി
കേരളത്തിലെ വയനാട് ജില്ലയിലെ കേണിച്ചിറ - പനമരം മേഖലയിൽ വരുന്ന ഒരു ഗ്രാമമാണ് പൂതാടി. [1]
Poothadi | |
---|---|
village | |
![]() Paradevatha Temple, Poothadi | |
Country | ![]() |
State | Kerala |
District | Wayanad |
ജനസംഖ്യ (2001) | |
• ആകെ | 14,849 |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 6XXXXX |
ISO 3166 കോഡ് | IN-KL |
വാഹന രജിസ്ട്രേഷൻ | KL- |
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം പൂതാടിയിലെ മൊത്തം ജനസംഖ്യ 14849 ആണ്. അതിൽ 7445 പുരുഷന്മാരും 7404 സ്ത്രീകളും ആണ്. [1]
ചരിത്രം
തിരുത്തുകശ്രീഭൂതനാഥൻ്റെ അതായത് പരമശിവൻ്റെ ഭൂതഗണങ്ങൾ ആടിയ സ്ഥലമാണ് പൂതാടി എന്ന പേരിൽ പിൽക്കാലത്ത് അറിയപ്പെട്ടത് എന്നും, സുൽത്താൻ ബത്തേരി മാരിയമ്മ ക്ഷേത്രത്തിനടുത്തുള്ള പ്രാചീന ശിലാഫലകത്തിൽ എഴുതി വച്ചിരിക്കുന്നത് പ്രകാരം പൂതപ്പാടി എന്ന സ്ഥലമാണ് പിന്നീട് പൂതാടി എന്ന പേരിൽ അറിയപ്പെട്ടു വന്നത് എന്നും പറയപ്പെടുന്നു.
അതിരടയാളം
തിരുത്തുക- പരദേവത ക്ഷേത്രം, പൂതാടി
- മഹാവിഷ്ണു, പൂതാടി
- ഭഗവതി, പൂതാടി
- സരസ്വതി, പൂതാടി
- സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച്, മാങ്കോട്, പൂതാടി
- പൂതാടി ഗവ യു പി സ്കൂൾ , S N ഹയർ സെക്കന്ററി സ്കൂൾ, പൂതാടി
- 100 വർഷം പഴക്കമുള്ളതാണ് ഗവ യു പി സ്കൂൾ, പൂതാടി
ഗതാഗതം
തിരുത്തുകമാനന്തവാടിയിൽ നിന്നോ കൽപ്പറ്റയിൽ നിന്നോ പൂതാടിയിലേക്ക് പോകാം. പെരിയ ഘട്ട് റോഡ് മാനന്തവാടിയെ തലശ്ശേരി, കണ്ണൂർ എന്നീ സ്ഥലങ്ങളുമായി ബന്ധപ്പെടുത്തുന്നു. താമരശ്ശേരി ചുരം റോഡ് കോഴിക്കോടിനെ കൽപ്പറ്റയുമായി ബന്ധിപ്പിക്കുന്നു. കുറ്റ്യാടി മലയോര പാത വടകരയെ മാനന്തവാടിയുമായും കൽപ്പറ്റയുമായും ബന്ധിപ്പിക്കുന്നു. പാൽചുരം മലയോര പാത കണ്ണൂർ, ഇരിട്ടി, മാനന്തവാടി എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു. നിലമ്പൂരിൽ നിന്നും ഊട്ടിയിലേക്കുള്ള റോഡും വയനാടിലെ മേപ്പാടി എന്ന ഗ്രാമത്തെ ബന്ധിപ്പിച്ച് കടന്നു പോകുന്നു. മൈസൂരാണ് ഏറ്റവും സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. വിമാനത്താവളങ്ങൾ ഒന്നിൽ കൂടുതൽ ഉണ്ട്. കോഴിക്കോട് അന്തർദേശീയ വിമാനത്താവളം (120 കി മി), ബാംഗ്ളൂർ അന്തർദേശിയ വിമാനത്താവളം (290 കി മി), കണ്ണൂർ അന്തർദേശീയ വിമാനത്താവളം (58 കി മി) എന്നിവയാണത്.