കേരളപുരം
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം
കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണമാണ് കേരളപുരം.കൊല്ലത്തു നിന്നും കുണ്ടറ റോഡിൽ (ദേശീയപാത 744) ഏകദേശം 10 KM യാത്ര ചെയ്താൽ കേരളപുരം എന്ന ചെറു പട്ടണത്തിൽ എത്താം.
കേരളപുരം | |
---|---|
പട്ടണം | |
Coordinates: 8°56′27″N 76°39′26″E / 8.94083°N 76.65722°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
• ഭരണസമിതി | കൊറ്റങ്കര പഞ്ചായത്ത്,പെരിനാട് പഞ്ചായത്ത്, |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ്, ഹിന്ദി |
സമയമേഖല | UTC+5:30 (IST) |
PIN | 691014, 691504, 691511 |
Telephone code | 0474 |
വാഹന റെജിസ്ട്രേഷൻ | KL-02 |
അടുത്തുള്ള നഗരങ്ങൾ | കൊല്ലം (10 കി.മീ.), കുണ്ടറ (4 കി.മീ.), കൊട്ടിയം (20 കി.മീ.), തിരുവനന്തപുരം (65കി.മീ.) |
ലോക്സഭ മണ്ഡലം | കൊല്ലം |
ഭൂമിശാസ്ത്രം
തിരുത്തുകദേശീയപാത 208 കടന്നുപോകുന്ന പ്രദേശങ്ങളിലൊന്നാണ് കേരളപുരം. കുണ്ടറയ്ക്കു സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്.
സ്ഥാനം
തിരുത്തുകകൊല്ലം നഗരത്തിൽ നിന്ന് 10.5 കി.മീ.യും പരവൂരിൽ നിന്ന് 22 കി.മീ.യും കുണ്ടറയിൽ നിന്ന് 3 കി.മീ.യും അകലെയാണ് കേരളപുരം സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയായി ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗ് സ്ഥിതിചെയ്യുന്നു.
ഗതാഗതം
തിരുത്തുകകൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട ചില നഗരങ്ങളിലേക്ക് ഇവിടെ നിന്ന് റോഡ് മാർഗ്ഗം എത്തിച്ചേരാവുന്നതാണ്. അവയിൽ ചിലതാണ്
- കൊട്ടിയം
- കൊട്ടാരക്കര
- കുണ്ടറ
- കേരളപുരത്ത് നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്.
വിദ്യാലയങ്ങൾ
തിരുത്തുക- പീനിയൽ പബ്ലിക് സ്കൂൾ
- സെന്റ്. വിൻസെന്റ് ഐസിഎസ്ഇ സ്കൂൾ
- കേരളപുരം ഗവ. ഹൈ സ്കൂൾ