വയനാട്ടിലെ കുറുമ സമുദായത്തിന്റെ ഒരു പാരമ്പര്യ ആചാരമാണ് പൂജക്കൂട്ടം. കോളിയാടി മൂപ്പന്റെ കാർമ്മികത്വത്തിലാണിത് കൊണ്ടാടുന്നത്. ഈ ചടങ്ങിൽ കുറുമസമുദായത്തിന്റെ വിവിധപ്രദേശങ്ങളിലെ കുഞ്ഞുകാരണവന്മാരായ നെല്ലിവയൽ, കപ്പാല, ചുള്ളിയോട് പത്ത്, പൊങ്കിളി മുപ്പത്തിയാറ്, അപ്പാട് തലച്ചിൽ, കോട്ടൂർ തലച്ചിൽ എന്നിവരും പങ്കെടുക്കും. മൂപ്പന്റെ നേതൃത്വത്തിൽ സമുദായാംഗങ്ങൾ ഗോത്രദൈവങ്ങളെ വിളിച്ച് നേർച്ചക്കാഴ്ചകൾ അർപ്പിക്കും. തുടർന്ന് തനത് കലാരൂപങ്ങളായ വട്ടക്കളി, കോൽക്കളി, അമ്പെയ്ത്തും അരങ്ങേറും. അന്നദാനത്തോടെയാണ് പൂജക്കൂട്ടം സമാപിക്കുക.[1]

  1. "കുറുമസമുദായം പൂജക്കൂട്ടം കൊണ്ടാടി". മാതൃഭൂമി. 17 ജനുവരി 2013. Archived from the original on 2013-01-17. Retrieved 17 ജനുവരി 2013.
"https://ml.wikipedia.org/w/index.php?title=പൂജക്കൂട്ടം&oldid=3637522" എന്ന താളിൽനിന്ന് ശേഖരിച്ചത്