കാറ്റ്സ് ഐ നെബുല

(പൂച്ചക്കണ്ണൻ നീഹാരിക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാറ്റ്സ് ഐ നെബുല(Cat's Eye Nebula) അഥവാ NGC 6543 ഒരു വ്യാളം നക്ഷത്രരാശിയിൽ ഉൾപ്പെടുന്ന ഒരു ഗ്രഹ നീഹാരികയാണ്. ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ചെടുത്ത ചിത്രങ്ങളിൽ നിന്നും ഇതിന് വളരെ സങ്കീർണ്ണമായ ഘടനയാണുള്ളതെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. കാറ്റ്സ് ഐ നെബുലയുടെ മദ്ധ്യത്തിൽ വളരെ ചൂടേറിയ ഒരു നക്ഷത്രമാണുള്ളത്. ഏകദേശം ആയിരം വർഷങ്ങൾക്കു മുമ്പ് അടർന്നു മാറിയ ഇതിന്റെ പുറംപാളിയാണ് ഇപ്പോൾ കാണുന്ന നീഹാരിക.

പൂച്ചക്കണ്ണൻ നീഹാരിക
Cat's Eye Nebula
An object resembling a red eye, with a blue pupil, red-blue iris and a green brow. Another green "brow" is placed under the eye, symmetrically versus the pupil
Composite image using optical images from the HST and X-ray data from the Chandra X-ray Observatory
Observation data
(Epoch J2000)
റൈറ്റ് അസൻഷൻ17h 58m 33.423s[1]
ഡെക്ലിനേഷൻ+66° 37′ 59.52″[1]
ദൂരം3.3 ± 0.9 kly (1.0 ± 0.3 kpc)[2]
ദൃശ്യകാന്തിമാനം (V)9.8B[1]
കോണീയവലുപ്പം (V)Core: 20″[2]
നക്ഷത്രരാശിDraco
Physical characteristics
ആരംCore: 0.2 ly[note 1]
കേവലകാന്തിമാനം (V)−0.2+0.8
−0.6
B[note 2]
മുഖ്യ സവിശേഷതകൾcomplex structure
മറ്റ് പേരുകൾNGC 6543,[1] Snail Nebula,[1] Sunflower Nebula,[1] (includes IC 4677),[1] Caldwell 6
ഇതും കാണുക : ഗ്രഹനീഹാരിക

നിർദ്ദേശാങ്കങ്ങൾ: Sky map 17h 58m 33.423s, +66° 37′ 59.52″

1786 ഫെബ്രുവരി 15ന് വില്യം ഹെർഷലാണ് ഇതു കണ്ടുപിടിച്ചത്. 1864ൽ ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ വില്യം ഹഗ്ഗിംഗ്‌സ് ഇതൊരു ഗ്രഹനീഹാരികയാണെന്നു തെളിയിച്ചു.

പൊതുവിവരങ്ങൾ

തിരുത്തുക

NGC 6543 വളരെയേറെ പഠനങ്ങൾക്കു വിധേയമായ നീഹാരികയാണ്. ഇതിന്റെ കാന്തിമാനം 8.1നോടടുത്ത് വരും.[3] നല്ലൊരു ദൂരദർശിനി ഉണ്ടെങ്കിൽ ഉത്തരാർദ്ധഗോളത്തിൽ ഇതിനെ നിരീക്ഷിക്കുന്നത് വളരെ എളുപ്പമാണ്.[3] അന്തർഭാഗത്തുള്ള സാന്ദ്രത ഏകദേശം 5,000 particles/cm³ ആണ്. താപനിലയാകട്ടെ 7,000-9,000 കെൽവിനും.[4]

കുറിപ്പുകൾ

തിരുത്തുക
  1. Distance × sin(diameter_angle / 2 ) = 0.2 ly. radius
  2. 9.8B apparent magnitude – 5×{log(1.0 ± 0.3 kpc distance) − 1} = −0.2+0.8
    −0.6
    B absolute magnitude
  1. 1.0 1.1 1.2 1.3 1.4 1.5 1.6 ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  2. 2.0 2.1 ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  3. 3.0 3.1 ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  4. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
"https://ml.wikipedia.org/w/index.php?title=കാറ്റ്സ്_ഐ_നെബുല&oldid=2195210" എന്ന താളിൽനിന്ന് ശേഖരിച്ചത്