അലങ്കാരത്തിനായി പൂക്കൾ നിറച്ചുവയ്ക്കുന്ന പാത്രമാണ് പൂക്കൂട. സ്വീകരണമുറിയിലും വരാന്തയിലും മറ്റും വിവിധ നിറത്തിലും തരത്തിലുമുള്ള പൂക്കൾ നിറച്ചുവയ്ക്കുന്ന പാത്രമാണിത്. പൂക്കൾ ശേഖരിക്കാനായി പോകുമ്പോൾ അവ സൂക്ഷിക്കാനായി ഉപയോഗിക്കുന്ന പാത്രവും പൂക്കൂടയാണ്. വിവിധ നിറത്തിലും തരത്തിലും പൂക്കൂടകൾ നിർമ്മിക്കുന്നു. മുള,ചൂരൽ,ഈറ്റ മുതലായ വസ്തുക്കൾ കൊണ്ട് നെയ്തുണ്ടാക്കുന്നവയും സ്റ്റീൽ, കളിമണ്ണ്,സെറാമിക് മുതലായവയും ഉപയോഗിച്ചും പൂക്കൂടകൾ നിർമ്മിക്കാറുണ്ട്. കരകൌശല വസ്തൂക്കളിൽ പൂക്കൂടക്ക് ഒരു നല്ല സ്ഥാനമുണ്ട്.

മുളകൊണ്ടു നിർമ്മിച്ച പൂക്കൂട
മുളകൊണ്ടു നിർമ്മിച്ച പൂക്കൂട
"https://ml.wikipedia.org/w/index.php?title=പൂക്കൂട&oldid=2309429" എന്ന താളിൽനിന്ന് ശേഖരിച്ചത്