കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി ആസ്ഥാനമായുള്ള നാടകസമിതിയും കലാലയവുമാണ് പൂക്കാട് കലാലയം. ചേമഞ്ചേരി കുഞ്ഞിരാമൻ നായർ,[1] [2] സംഗീതാചാര്യൻ സുകുമാരൻ ഭാഗവതർ, ശിവദാസ് ചേമഞ്ചേരി എന്നിവരാണ് 1974-ൽ സമിതി ആരംഭിച്ചത്.[3][4] ചേമഞ്ചേരി കുഞ്ഞിരാമൻ നായർ പ്രധാന വേഷം അവതരിപ്പിച്ച നൃത്തനാടകങ്ങളും അർധ നൃത്തനാടകങ്ങളുമാണ് ആദ്യകാലത്ത് അവതരിപ്പിച്ചിരുന്നത്. 1999 മുതൽ സമിതി പ്രൊഫഷണൽ ഗദ്യനാടകങ്ങൾ ആരംഭിച്ചു.

ഗോപിനാഥ് കോഴിക്കോട്, ശിവരാമൻ മാസ്റ്റർ എന്നിവർ രചിച്ച് സംവിധാനം ചെയ്ത നാടകങ്ങളായിരുന്നു ആദ്യം കൂടുതലായും അവതരിപ്പിച്ചിരുന്നത്.[3] തച്ചോളി ഒതേനൻ സമിതിയുടെ 27-ആമത് നാടകമായി അവതരിപ്പിച്ചു. ശിവദാസ് കാരോടി, കെ. ശ്രീനിവാസൻ, സുരേഷ് ഉണ്ണി, ശ്രീധരൻ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ കലാലയം ഇപ്പോൾ പ്രവർത്തിക്കുന്നു.

നാടകങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. "നൃത്ത്യകലയുടെ പീലിത്തിരുമുടി ജന്മാഷ്ടമി പുരസ്കാര സമർപ്പണം ഇന്ന്‌". ജന്മഭൂമി. ശേഖരിച്ചത് 2013 ഓഗസ്റ്റ് 27. Check date values in: |accessdate= (help)
  2. "കീർത്തിമുദ്ര നൽകി". ദേശാഭിമാനി. 2013 ജൂലൈ 22. ശേഖരിച്ചത് 2013 ഓഗസ്റ്റ് 18. Check date values in: |accessdate= and |date= (help)
  3. 3.0 3.1 "കോഴിക്കോടൻ നാടകപ്പെരുമ". മാതൃഭൂമി. 2009 ജൂൺ 1. ശേഖരിച്ചത് 2013 ഓഗസ്റ്റ് 18. Check date values in: |accessdate= and |date= (help)
  4. "കലാപാരമ്പര്യപെരുമയുമായി പൂക്കാട് കലാലയം". മനോരമ. 11 സെപ്റ്റംബർ 2014. ശേഖരിച്ചത് 11 സെപ്റ്റംബർ 2014.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പൂക്കാട്_കലാലയം&oldid=3504418" എന്ന താളിൽനിന്ന് ശേഖരിച്ചത്