പുഴുക്കൂരി
മിസ്റ്റസ് ജെനുസ്സിൽ പെട്ട ശുദ്ധ ജല മത്സ്യമാണ് പുഴുക്കൂരി (ശാസ്ത്രീയനാമം: മിസ്റ്റസ് ആൾമേറ്റസ്, ഇംഗ്ലീഷ്: Mystus armatus). ഫ്രാൻസിസ് ഡേ എന്ന ഒരു ബ്രിട്ടീഷുകാരനാണ് 1865-ൽ കരുവന്നൂർ പുഴയിൽനിന്നും പുഴുക്കൂരിയെ ആദ്യമായി കണ്ടെത്തിയത്. 2004-ൽ സ്റ്റീവൻ ഗ്രാൻറ് അടക്കം പല ശാസ്ത്രജ്ഞൻമാരും മിസ്റ്റസ് ആൾമേറ്റസ് - മിസ്റ്റസ് ഒകുലേറ്റസ് എന്ന രണ്ട് ഉപവർഗങ്ങൽ ഇല്ല എന്നും ഇവ രണ്ടും ഒരേ ഉപവർഗങ്ങൽ ആണ് എന്നും കരുതിയിരുന്നു, 2014-ൽ പ്രൊഫസർ മാത്യൂസ് പ്ലാമൂട്ടിൽ നടത്തിയ ഗവേഷണ ഫലമായി ഇവ രണ്ടും രണ്ട് ഉപവർഗങ്ങൾ ആണ് എന്ന് വിലയിരുത്തി.[2]
പുഴുക്കൂരി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Infraclass: | |
Superorder: | |
Order: | |
Family: | |
Genus: | |
Species: | M. armatus
|
Binomial name | |
Mystus armatus |
ആവാസവ്യവസ്ഥ
തിരുത്തുകകേരളത്തിൽ ഇവയെ പശ്ചിമഘട്ട പ്രദേശത്ത് ആണ് കണ്ടെതിയിടുള്ളത്. ഇന്ത്യയിൽ കേരളത്തിലും, തമിഴ്നാട്ടിലും, കർണാടകത്തിലും ആണ് ഇവയുടെ വാസസ്ഥലങ്ങൾ. ഇന്ത്യക്ക് പുറത്ത് മ്യാൻമാർ ബംഗ്ലാദേശ് എന്നി രാജ്യങ്ങളിലും ഇവയെ കണ്ടു വരുന്നു.[3] ആഴവും ഒഴുക്കുമുള്ള തെളിഞ്ഞ ജലാശയങ്ങളിൽ ആണ് പൊതുവെ ഇവയെ കാണുന്നത്.
പ്രത്യേകതകൾ
തിരുത്തുകഈ മത്സ്യത്തിന്റെ പ്രത്യേകതകൾ താരതമ്യേന നീളമുള്ളതും മുകൾഭാഗം പരന്നതുമായ തലയും തലയുടെ ഉച്ചിയിൽ കാണാവുന്ന രണ്ട് താഴ്ന്ന ഭാഗങ്ങളും വാലിന്റെ അറ്റം വരെയെത്തുന്ന മേൽമീശയും ആണ്.[4]
അവലംബങ്ങൾ
തിരുത്തുക- ↑ "Mystus armatus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2010. Retrieved 30 ഏപ്രിൽ 2014.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-09. Retrieved 2014-05-01.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ http://www.fishbase.org/summary/5148
- ↑ "ഒന്നര നൂറ്റാണ്ടായി കാണാനില്ലെന്ന് കരുതിയ പുഴുക്കൂരിയെ കരുവന്നൂർ പുഴയിൽ കണ്ടെത്തി(തെറ്റായ വിവരങ്ങളുള്ള ലേഖനം)". മാതൃഭൂമി. തൃശ്ശൂർ. 30 ഏപ്രിൽ 2014. Archived from the original (പത്രലേഖനം) on 2014-04-30. Retrieved 30 ഏപ്രിൽ 2014.