പുലിക്കാട് കായൽ പക്ഷി സങ്കേതം
തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയുടെ കുറെ ഭാഗവും , ആന്ധ്രപ്രദേശിലെ എളവൂർ, നെല്ലൂർ ജില്ലകളുടെ കുറെ പ്രദേശവും ചേർന്നുള്ള 481 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള സംരക്ഷിത പ്രദേശമാണ് "പുലിക്കാട് കായൽ പക്ഷി സങ്കേതം". ഇന്ത്യയിലെ ഏറ്റവും വലിയ ഉൾനാടൻ ജലാശയമായ ഒറിസ്സയിലെ ചിൽക്ക കഴിഞ്ഞാൽ പിന്നീടുള്ള ഏറ്റവും വലിയ ഉൾനാടൻ ജലാശയമാണ് പുലിക്കാട് കായൽ. പുലക്കാട് കായൽ വന്യജീവി സങ്കേതം എന്നണ് അന്തർദേശീയ നാമം (.IBA Code: IN261, Criteria: A1, A4iii ) .[1] [2]
സംരക്ഷണം
തിരുത്തുകതമിഴ്നാട് , ആന്ധ്ര വനം വകുപ്പുകളാണ് ഈ പ്രദേശം സംരക്ഷിക്കുന്നത്. [3] (മഴ: 800 - 2000 മില്ലി മീറ്റർ ,. ഊഷ്മാവ് : 14°c- 33°C. പൊക്കം: 100’ MSL - 1200’ MSL)
താമസക്കാർ
തിരുത്തുകഅനേകം വലിയ അരയന്ന കൊക്കുകളുടെ (Great Flamingos ) സാനിധ്യമാണ് എടുത്തുപറയുവാനുള്ളത് [1][4] . കായലിന്റെ ജൈവ വൈവിധ്യം അനേകം സന്ദർശകരെ ഇവിടേയ്ക്ക് ആകർഷിക്കുന്നു.
ഭീഷണി
തിരുത്തുകമണ്ണൊലിപ്പ് മൂലം 100 വർഷത്തിനുള്ളിൽ ഈ കായൽ മൂടപ്പെടുമെന്ന ഭീഷണി നില നിൽക്കുന്നു.[5]
അവലംബം
തിരുത്തുക- ↑ 1.0 1.1 Tamil Nadu Forest Department retrieved 9/9/2007 Pulicat Lake Bird Sanctuary Archived 2017-01-04 at the Wayback Machine.
- ↑ BirdLife International Pulicat Lake Wildlife Sanctuary[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Andhra Pradesh Forest Department, PULICAT Wildlife Sanctuary Archived 2014-01-25 at the Wayback Machine.
- ↑ Bird Forum, Pulicat Lake (Andhra Pradesh) (2008)
- ↑ Raj,P. J. Sanjeeva. MACRO FAUNA OF PULICAT LAKE Archived 2011-07-27 at the Wayback Machine., National Biodiversity Authority Chennai, Tamil Nadu, India. (2006)