പൊട്ടൻ തെയ്യത്തിൻറെ   കൂടെ കെട്ടിയാടാറുള്ള  ഒരു  ഉപദേവതയാണ് പുലമാരുതൻ തെയ്യം . ഗ്രാമ്യമായി പൊലാരൻ എന്ന പേരിലും ഈ തെയ്യം അറിയപ്പെടുന്നു.

പൊലാരൻ തെയ്യം,പെരിങ്ങേത്ത് തറവാട് , ചെറുവത്തൂർ

വേഷം തിരുത്തുക

പൊലാരൻ തെയ്യത്തിന്റെ മുഖപ്പാള താരതമ്യേന ചെറുതാണ്. ഒരു ചുവന്ന നാട , പൊയ്മുഖത്തിനു തൊട്ടു താഴെ കെട്ടിയിരിക്കും. പൊലാരനും മേലെരിയിൽ ഇരിക്കാറുണ്ട്.കൂടാതെ ചില തറവാടുകളിൽ പൊട്ടൻ തെയ്യത്തിന്റെ കൂടെ ഉണ്ടായിരുന്ന,പുലയസ്ത്രീ വേഷം ധരിച്ച പാർവതീസങ്കല്പത്തിലുള്ള പുലച്ചാമുണ്ഡി തെയ്യവും കെട്ടിയാടാറുണ്ട് . [1]

അവലംബം തിരുത്തുക

  1. തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത്
"https://ml.wikipedia.org/w/index.php?title=പുലമാരുതൻ&oldid=2719680" എന്ന താളിൽനിന്ന് ശേഖരിച്ചത്