മൃദംഗവിദ്വാനും ആകാശവാണി കലാകാരനുമായിരുന്നു പുരുഷോത്തമശർമ.( 83 വയസ്സ്: മ:1 ജൂൺ 2015 ആലപ്പുഴ) സംഗീത സംവിധായകൻ വി. ദക്ഷിണാമൂർത്തിക്കൊപ്പം നൂറിലധികം വേദികളിൽ മൃദംഗം വായിച്ചിട്ടുണ്ട്. അഗസ്റ്റിൻ ഭാഗവതർ, യേശുദാസ്, ബാലമുരളീകൃഷ്ണ, പി.ലീല, ജയ വിജയൻമാർ,മധുരൈ ടി.എൻ.ശേഷഗോപാലൻ എന്നിവരോടൊപ്പവും ഒട്ടേറെ കച്ചേരികളിൽ പങ്കെടുത്തിട്ടുണ്ട്.

കെ.ബി. സുന്ദരാംബാളിനോടൊപ്പം ഏഴരമണിക്കൂർ തുടർച്ചായായി മൃദംഗം വായിച്ച് ശ്രദ്ധ നേടി. ചെമ്പൈ സംഗീതോത്സവം തുടങ്ങിയനാൾ മുതൽ 2012 വരെ പങ്കെടുത്തിട്ടുണ്ട്. ഇടന്തലയിൽ 'ത' വായിച്ചു തുടങ്ങുന്ന സമ്പ്രദായത്തിന് പകരം വലന്തലയിൽ നിന്ന് തുടങ്ങുന്ന രീതി ക്രമപ്പെടുത്തിയത് ശർമയാണ്. [1]

പുരസ്ക്കാരങ്ങൾ

തിരുത്തുക
  • 1999 ലെ 'ലയസമ്രാട്ട്' പുരസ്‌കാരം,
  • 2004ലെ 'പാർവതീ പദ്മം' പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-06-03. Retrieved 2015-06-02. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
"https://ml.wikipedia.org/w/index.php?title=പുരുഷോത്തമശർമ&oldid=4084584" എന്ന താളിൽനിന്ന് ശേഖരിച്ചത്