പുന്നാട്

കണ്ണൂര്‍ ജില്ലയിലെ ഗ്രാമം

==

==
Punnad

Punnad
village
Punnad is located in Kerala
Punnad
Punnad
Location in Kerala, India
Punnad is located in India
Punnad
Punnad
Punnad (India)
Coordinates: 11°58′0″N 75°38′0″E / 11.96667°N 75.63333°E / 11.96667; 75.63333
Country India
StateKerala
DistrictKannur
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
670 703
ISO കോഡ്IN-KL
വാഹന റെജിസ്ട്രേഷൻKL-78
Nearest cityIritty
Literacy100%%
Lok Sabha constituencyKannur
Vidhan Sabha constituencyPeravoor

ഇന്ത്യയിൽ കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഇരിട്ടി മുൻസിപ്പാലിറ്റിയിലും താലൂക്കിലും പെടുന്ന 'ഇരിട്ടി'ക്കടുത്ത സ്ഥലം ആണ് പുന്നാട്.

സമ്പദ്‌വ്യവസ്ഥ തിരുത്തുക

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു ശാഖ പുന്നാടിൽ സ്ഥിതിചെയ്യുന്നു. വടക്കൻ മലബാർ പ്രദേശത്ത് മാത്രം കാണപ്പെടുന്ന തെയ്യം, കളംപാട്ട്, കോൽക്കളി എന്നിവയടക്കം നിരവധി പരമ്പരാഗത കലാരൂപങ്ങൾ ഇപ്പോഴും ഗ്രാമത്തിൽ നിലവിലുണ്ട്.

കൃഷി, കൂലി തൊഴിൽ (കൂലി), ഇന്ത്യൻ ആർമി സെർവന്റുകൾ, അദ്ധ്യാപനം, വിദേശത്തെ വിവിധ ജോലികൾ (ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ) എന്നിവയാണ് 2000 മാണ്ടിലെ പുന്നാടിലെ ആളുകളുടെ പ്രധാന ജീവിത രീതി.

സാമുദായിക ഏറ്റുമുട്ടലുകൾ തിരുത്തുക

2005 മുതൽ 2010 വരെ രാഷ്ട്രീയ സംഘട്ടനങ്ങളും കൊലപാതകങ്ങളും ഉൾപ്പെടെ ചില സാമുദായിക അക്രമങ്ങൾ നടന്നിട്ടുണ്ട്. അശ്വിനി കുമാറിന്റെ കൊലപാതകം[1], യാക്കൂബിന്റെ കൊലപാതകം [2]

വിദ്യാഭ്യാസം തിരുത്തുക

പുന്നാട് മൂന്ന് വിദ്യാലയങ്ങളാണ് ഉള്ളത്.

1.പുന്നാട് എൽ. പി. സ്കൂൾ (കേരള സിലബസ്)

2.മീത്തലെ പുന്നാട് യു. പി. സ്കൂൾ (കേരള സിലബസ്)

3.നിവേദിത വിദ്യാലയം (സി. ബി. എസ്. സി സിലബസ്)

മീത്തലെ പുന്നാട് യു. പി. സ്കൂളിന്റെ സ്ഥാപകനായ കണ്ണൻ ഗുരുക്കളാണ് പുന്നാട് ഗ്രാമത്തിൽ വിദ്യയുടെ വെളിച്ചം കൊളുത്തിയത്. പിന്നീട് അദ്ദേഹത്തിന്റെ മക്കളായ രാമൻ മാസ്റ്റർ ശ്രാധരൻ മാസ്റ്റർ എന്നിവർ ആ പാത പിന്തുടരുകയായിരുന്നു. ഈയൊരു പാതയിലെ മറ്റുള്ള നേതാക്കന്മാർ ഇവരാണ് - കെ. അച്ചുതൻ മാസ്റ്റർ, കേശവൻ മാസ്റ്റർ, ബാലൻ മാസ്റ്റർ, എം. ആർ. രാഘവൻ, കെ. ആർ. കരുണാകരൻ, കേളു മാസ്റ്റർ.

ആരാധനാലയങ്ങൾ തിരുത്തുക

പുന്നാട്ടപ്പൻ അമ്പലം, കുഴുമ്പിൽ ഭഗവതി ക്ഷേത്രം, കോട്ടത്തെ കുന്ന് വൈരീഖാതകൻ അമ്പലം, ചെലപ്പൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ശ്രീ മുത്തപ്പൻ മടപ്പുര അമ്പലം എന്നിവയും താവിലാകുറ്റി ശ്രീ ശാസ്തപ്പൻ ക്ഷേത്രം, പാറങ്ങാട് പൊട്ടൻ തിറ, പോതിയോടം മുച്ചിലോട് ഭഗവതി ക്ഷേത്രം, പോർക്കളത്ത് കാവ്, കല്ലങ്ങോട് മരമംഗലം, താവിലാകുറ്റി മലയപ്പുറ, കിളിയങ്ങാട്, പുന്നാട് മലയപ്പുറ തുടങ്ങിയ കാവുകളും തെയ്യം നടത്തിവരുന്ന അമ്പലങ്ങളുമുണ്ട്. പുന്നാട് ടൌണിലും പുന്നാടും കീഴൂർ കുന്നും ഉള്ള മുസ്ലീം പള്ളികളും ഉൾപ്പെടുന്നതാണ് ആരാധനാലയങ്ങൾ.


അവലംബം

  1. Aswini, Kumar (10 March 2005). "Aswini Kumar killed on Road". Times of India. Retrieved 1 March 2020.{{cite news}}: CS1 maint: url-status (link)
  2. Yakub (22 May 2019). "യാക്കൂബ് വധക്കേസ്:അഞ്ച് ആർഎസ്എസുകാർ കുറ്റക്കാർ". Mathrubhumi News. Retrieved 1 March 2020.{{cite news}}: CS1 maint: url-status (link)
"https://ml.wikipedia.org/w/index.php?title=പുന്നാട്&oldid=3314340" എന്ന താളിൽനിന്ന് ശേഖരിച്ചത്