പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(പുന്നയൂർക്കുളം (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുന്നയൂർക്കുളം

പുന്നയൂർക്കുളം
10°40′47″N 75°58′58″E / 10.6796281°N 75.9828186°E / 10.6796281; 75.9828186
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം ഗുരുവായൂർ ‍
ലോകസഭാ മണ്ഡലം തൃശ്ശൂർ
ഭരണസ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് Jasmin Shaheer
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 18.71ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 29795
ജനസാന്ദ്രത 1592/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679561
+0487
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ പെരിയമ്പലം ബീച്ച്, ഉപ്പുങ്ങൽ കടവ്,കമല സുരയ്യ സ്മാരക മന്ദിരം,കനോലി കനാൽ,ചെറായി കളരി

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ ഒരു ഗ്രാമമാണ് പുന്നയൂർക്കുളം . മലപ്പുറം ജില്ലയോട് ചേർന്നു കിടക്കുന്ന ഈ ഗ്രാമം കവയിത്രിയും എഴുത്തു കാരിയുമായ കമലാ സുരയ്യയുടെ ജന്മനാട് എന്നതു കൊണ്ടും, നാലാപ്പാട്ട് നാരായണ മേനോൻ, ബാലാമണിയമ്മ,കാട്ടുമാടം നാരായണൻ, ശുജാഇ മൊയ്തു മുസ്‌ലിയാർ എന്നിവരാലും പ്രശസ്തമാണ്‌. പ്രശസ്തമായ ഗുരുവായൂരിൽ നിന്നും കുന്നംകുളത്തു നിന്നും ഇവിടേക്ക് എത്തിച്ചേരാൻ 12 കി.മീ. സഞ്ചരിച്ചാൽ മതി.

പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് നിലവിലുണ്ട്. പ്രസിഡൻറ് എന്ന നിലയിൽ വി.പി മാമുവാണ് ഈ പഞ്ചായത്ത് കൂടുതൽ ഭരിച്ചിട്ടുള്ളത്. ആറ്റുപുറം, കുന്നത്തൂർ, ആൽത്തറ, ചമ്മനൂർ, കടിക്കാട്, പുന്നൂക്കാവ്, ഉപ്പുങ്ങൽ, ചെറായി, അണ്ടത്തോട്, പനന്തറ എന്നീ പ്രദേശങ്ങൾ ഈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.

സാമ്പത്തികം

തിരുത്തുക

കടലോരപ്രദേശമായ പുന്നയൂർക്കുളത്തെ പ്രധാന വരുമാന മാർഗ്ഗം കൃഷി തന്നെ. നെൽ‌കൃഷിയാണ്‌ പ്രധാന കൃഷി. വാഴ, കുരുമുളക് ,രാമച്ചം എന്നിവയും കൃഷി ചെയ്തുവരുന്നു. ഇപ്പോൾ കൃഷിയേക്കാൾ കൂടുതൽ ജനങ്ങൾ വിദേശവരുമാനം ആശ്രയിക്കുന്നു[അവലംബം ആവശ്യമാണ്]. ഒരുപക്ഷേ ഓരോ വീട്ടിൽനിന്നും ഒന്നിൽ കൂടുതൽ വിദേശ തൊഴിലാളികൾ ഉണ്ടാവും[അവലംബം ആവശ്യമാണ്]. ഇതിൽ കൂടുതലും ഗൾഫ് മേഖലയിൽ ആണ്‌. 1735 നാടൻ കോഴികളും (1996 ലെ കണക്ക്) 2 അറവ് ശാലകളും ഈ പഞ്ചായത്തിൽ ഉണ്ട്. [1] മന്ദലംകുന്ന്, അണ്ടത്തോട്, പെരിയമ്പലം എന്നീ കടലോര പ്രദേശങ്ങൾ സന്ദർശിക്കാവുന്ന സ്ഥലങ്ങളാണ്.

മുപ്പതു വർഷത്തിലേറെയായി പുന്നൂക്കാവിൽ സ്ഥിതിചെയ്യുന്ന സപര്യ ഗ്രാമീണ ഗ്രന്ഥശാല പുന്നയൂർക്കുളത്തെ ഏറ്റവും വലിയ ഗ്രന്ഥശാലയും ,

കാസ്കോ കലാവേദി പുന്നയൂർക്കുളത്തെ ഒരു കലാ സാംസ്കാരിക സംഘടനയുമാണ്. ഉപ്പുങ്ങൽ എന്ന പ്രകൃതിരമണീയമായ ഒരു ദ്വീപും പുന്നയുർകുളത്തിൽ ഉൾപ്പെടുന്നു.

യുവശക്തി എന്ന കലാസാംസ്കാരികവേദി ഉപ്പുങ്ങലിലെ ഒരു യുവസംരംഭമാണ്.

വാർഡുകൾ

തിരുത്തുക
  1. തങ്ങൾപ്പടി
  2. നാക്കോല
  3. ചെറായി
  4. ത്രിപ്പററ്
  5. മാവിൻചോട്
  6. പുന്നയൂർക്കുളം
  7. ചമ്മനുർ നോർത്ത്
  8. ചമ്മനുർ സൗത്ത്
സൗത്ത്‌ 	
  1. പരൂർ
  2. ആറ്റുപുറം
  1. ആൽത്തറ
  2. പുന്നൂക്കാവ്
  3. കടിക്കാട്
  4. പുഴിക്കള
  5. എടക്കര
  6. പാപ്പാളി
  7. കുമാരൻപടി
  8. അണ്ടത്തോട്
  9. പെരിയമ്പലം
  1. http://www.lsg.kerala.gov.in/htm/lbnewstat.asp?ID=716&intId=5&F=4