എൻ. രാജഗോപാലൻ നായർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(പുനലൂർ എൻ. രാജഗോപാലൻ നായർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒന്നാം കേരളനിയമസഭയിൽ പത്തനാപുരം നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എൻ. രാജഗോപാലൻ നായർ (10 മേയ് 1925 - 2 ജനുവരി 1993). കമ്മ്യൂണിസ്റ്റ് പ്രതിനിധിയായാണ് രാജഗോപാലൻ നായർ കേരള നിയമസഭയിലേക്കെത്തിയത്. 1925 മെയ് 10ന് ജനിച്ചു. നിയമ ബിരുദധാരിയായിരുന്ന ഇദ്ദേഹം 1940-ൽ കോൺഗ്രസിൽ ചേർന്നു. വിദ്യാർത്ഥിരാഷ്ട്രീയത്തിൽ സജീവമായിരുന്ന രാജഗോപാലൻ നായർ പിന്നീട് ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. എന്നാൽ അധികം വൈകാതെ ഈ തൊഴിലിൽ നിന്നു പിരിച്ചുവിടപ്പെടുകയും 1949-50 കാലഘട്ടത്തിൽ ജയിൽവാസം അനുഭവിക്കേണ്ടതായും വന്നു. പുനലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ട്രേഡ് യൂണിയൻ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ച രാജഗോപാലൻ നായർ സർവോപരി ഒരു ഹരികഥാ കലാകാരനുമായിരുന്നു.

എൻ. രാജഗോപാലൻ നായർ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിആർ. ബാലകൃഷ്ണപിള്ള
മണ്ഡലംപത്തനാപുരം
വ്യക്തിഗത വിവരങ്ങൾ
ജനനം(1925-05-10)മേയ് 10, 1925
മരണംജനുവരി 2, 1993(1993-01-02) (പ്രായം 67)
രാഷ്ട്രീയ കക്ഷിസി.പി.ഐ.
As of നവംബർ 28, 2011
ഉറവിടം: നിയമസഭ
"https://ml.wikipedia.org/w/index.php?title=എൻ._രാജഗോപാലൻ_നായർ&oldid=3511757" എന്ന താളിൽനിന്ന് ശേഖരിച്ചത്