അമേരിക്കൻ എഴുത്തുകാരനും പരിസ്ഥിതിപ്രവർത്തകനുമായിരുന്നു പീറ്റർ മത്തിസൺ (22 മേയ് 1927 – 5 ഏപ്രിൽ 2014). പ്രകൃതിയാത്രാഗ്രന്ഥമായ ദ സ്നോലെപ്പേർഡ് (1978), നോവൽ അറ്റ് പ്ലേ ഇൻ ദ ഫീൽഡ് ഓഫ് ലോർഡ് (1965) എന്നിവ ശ്രദ്ധേയരചനകൾ. കടൽ, മരുഭൂമി, പർവതയാത്രകളെ കുറിച്ചുള്ള മൗലികമായ രചനകളായിരുന്നു പീറ്ററിന്റെ മികച്ച സംഭാവന. ഹിമാലയത്തെ കുറിച്ചുള്ള രചനകളും ശ്രദ്ധേയം.

പീറ്റർ മത്തിസൺ
പീറ്റർ മത്തിസൺ
പീറ്റർ മത്തിസൺ
ജനനം(1927-05-22)മേയ് 22, 1927
ന്യൂയോർക്ക്
മരണംഏപ്രിൽ 5, 2014(2014-04-05) (പ്രായം 86)
ന്യൂയോർക്ക്
തൊഴിൽഎഴുത്തുകാരനും പരിസ്ഥിതിപ്രവർത്തകനും
ഭാഷഇംഗ്ലീഷ്
ദേശീയതഅമേരിക്ക
Period1950–2014
ശ്രദ്ധേയമായ രചന(കൾ)ദ സ്നോലെപ്പേർഡ്
ഇന്ത്യൻ കൺട്രി

ജീവിതരേഖ

തിരുത്തുക

ദീർഘകാലം പാരീസിൽ സി.ഐ.എ. ചാരനായി പ്രവർത്തിച്ചിരുന്നു. സാഹിത്യ ആനുകാലികപ്രസിദ്ധീകരണത്തിന്റെ മറവിൽ പാരീസിൽ പ്രവർത്തിക്കവെ സഹസാഹിത്യകാരുമായി ചേർന്ന് "പാരീസ് റിവ്യു"വിന് തുടക്കമിട്ടു. അമേരിക്കയുടെ വന്യജീവിസമ്പത്തിനെ കുറിച്ച് "വൈൽഡ്ലൈഫ് ഇൻ അമേരിക്ക" എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. പിന്നീട് ബുദ്ധന്റെ ദർശനങ്ങൾ പിന്തുടർന്ന് സെൻ പുരോഹിതനായി. 1961ൽ രചിച്ച 'അറ്റ് പ്ളേ ഇൻ ദ ഫീൽഡ്സ് ഒഫ് ലോർഡ്"എന്ന നോവൽ, നിർമ്മാതാവായിരുന്ന സൗൾ സേന്റ്സ് 25 വർഷത്തെ നിരന്തര പ്രേരണയിലൂടെ പീറ്ററിൽ നിന്ന് പകർപ്പവകാശം വാങ്ങി 1991ൽ സിനിമയാക്കി.[1]

സാഹസികനായിരുന്ന പീറ്റർ അന്റാർട്ടിക്ക, ഹിമാലയം, ആസ്ട്രേലിയ എന്നിവിടങ്ങളിലും അമേരിക്കയിലെയും മറ്റും വനങ്ങളുടെ ഗഹനതകളിലേക്കും ഇറങ്ങിച്ചെന്ന് നിരവധി സവിശേഷ രചനകൾ നിർവഹിച്ചു.

മൂന്നു തവണ വിവാഹിതനായിട്ടുള്ള പീറ്ററിന് നാലു മക്കളുണ്ട്. '

നോവലുകൾ

തിരുത്തുക
  • റേസ് റോക്ക് (1954)
  • പാർട്ടിസാൻസ് (1955)
  • അറ്റ് പ്ലേ ഇൻ ദ ഫീൽഡ് ഓഫ് ലോർഡ് (1965)
  • ഇൻ പാരഡൈസ് (2014)
  • വൈൽഡ്ലൈഫ് ഇൻ അമേരിക്ക(1959)
  • ദ സ്നോലെപ്പേർഡ് (1978)
  • ഇന്ത്യൻ കൺട്രി (1984).

പുരസ്കാരങ്ങൾ

തിരുത്തുക
  • 1979 നാഷണൽ ബുക്ക് അവാർഡ്[2][3]
  • 1980 നാഷണൽ ബുക്ക് അവാർഡ്
  1. "ബുദ്ധിസത്തെ പുണർന്ന എഴുത്തുകാരൻ പീറ്റർ മത്തീസൻ അന്തരിച്ചു". കേരള കൗമുദി. Archived from the original on 2014-04-12. Retrieved 8 ഏപ്രിൽ 2014.
  2. "National Book Awards – 1979". National Book Foundation. Retrieved 2012-02-21. There was a "Contemporary" or "Current" award category from 1972 to 1980.
  3. "National Book Awards – 1980". National Book Foundation. Retrieved 2012-02-21.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പീറ്റർ_മത്തിസൺ&oldid=4092747" എന്ന താളിൽനിന്ന് ശേഖരിച്ചത്