പീച്ചി ജലസേചന പദ്ധതി പ്രധാനമായും മണലിപ്പുഴയുടെ കുറുകേ നിർമ്മിച്ചിട്ടുള്ള പീച്ചി അണക്കെട്ട് അടിസ്ഥാനമായാണ് പ്രവ‍‍‍ർത്തിക്കുന്നത്. കേരളത്തിലെ ഏറ്റവും പഴക്കമേറിയ ജലസേചനപദ്ധതികളിലൊന്നാണിത്. കൊച്ചിരാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ഇക്കണ്ട വാര്യരാണ് കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടായ് പീച്ചി ജലസേചനപദ്ധതി വിഭാവനം ചെയ്തത്. 1957 ഒക്ടോബർ 4-നു അന്നത്തെ കേരള ഗവർണറായിരുന്ന ബി. രാമകൃഷ്ണറാവു ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. 1959-ൽ പീച്ചി ജലസേചന പദ്ധതി കമ്മീഷൻ ചെയ്തു.[1] ഈ പദ്ധതി ഉപയോഗിച്ച് ഏതാണ്ട് 17555 ഹെക്ടർ പ്രദേശത്ത് ജലസേചനം സാദ്ധ്യമാക്കുന്നു. പീച്ചി ജലസേചന പദ്ധതി പ്രധാനമായും മുകുന്ദപുരം, തലപ്പള്ളി, തൃശൂർ, ചാവക്കാട് എന്നീപ്രദേശങ്ങളിലേക്ക് വിവിധ കനാലുകൾ വഴി ജലം എത്തിക്കുന്നു. ഇതുകൂടാതെ തൃശൂർ കോർപ്പറേഷനിലേക്കും ചുറ്റുമുള്ള എട്ട് പഞ്ചായത്തുകളിലേക്കുമുള്ള കുടിവെള്ള വിതരണവും കൈകാര്യം ചെയ്യുന്നു.

text
പീച്ചി ഡാം
text
പീച്ചി ജലസേചന പദ്ധതി കനാൽ

പീച്ചി ജലസേചന പദ്ധതിയുടെ വലതു കനാലിന് 37.3 കിമി നീളവും ഇടതു കനാലിന് 44.9 കിമി നീളവും ഉണ്ട്. ഉപകനാലുകൾക്ക് 116.57 കിമി നീളമുണ്ട്.

അവലംബം തിരുത്തുക

  1. "department hisotry". https://irrigation-kerala.org/. Government of Kerala. മൂലതാളിൽ നിന്നും 2023-11-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 നവംബർ 2023. {{cite web}}: External link in |website= (help)
"https://ml.wikipedia.org/w/index.php?title=പീച്ചി_ജലസേചന_പദ്ധതി&oldid=3987192" എന്ന താളിൽനിന്ന് ശേഖരിച്ചത്