പി. പവിത്രൻ

(പി പവിത്രൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയിൽ, 1964-ൽ  വടകരക്കടുത്ത്[പ്രവർത്തിക്കാത്ത കണ്ണി] മേമുണ്ടയിൽ, ടി എച്ച് കുഞ്ഞിരാമൻ നമ്പ്യാരുടെയും പി പി ദേവിയമ്മയുടെയും മകനായി  ജനനം.  കാലടി സംസ്കൃത സർവകലാശാലയിലെ മലയാള വിഭാഗം അധ്യാപകൻ[1]. സാഹിത്യനിരൂപകൻ, സാംസ്‌കാരിക നിരൂപകൻ, മാതൃഭാഷാവകാശ പ്രവർത്തകൻ, പ്രഭാഷകൻ എന്നീ നിലകളിൽ 1990-കൾ മുതൽ  പ്രവർത്തിച്ചുവരുന്നു.[2][3] ഭാര്യ- ഡോ. പി ഗീത . മക്കൾ- അപർണ പ്രശാന്തി, അതുൽ പി.

പി പവിത്രൻ
പി പവിത്രൻ

വിദ്യാഭ്യാസം

തിരുത്തുക

മേമുണ്ട ഈസ്റ്റ് എൽ.പി സ്കൂൾ, മേമുണ്ട ഹൈസ്‌കൂൾ, മടപ്പള്ളി ഗവ.കോളേജ്, തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജ്, കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 'ആത്മാന്വേഷണം ആനന്ദിന്റെ നോവലുകളിൽ' എന്ന വിഷയത്തിൽ 1988-89 ൽ എം.ഫിൽ ഗവേഷണം. 'കുമാരനാശാന്റെ കാവ്യജീവിതത്തിന്റെ പരിണാമം - മനഃശാസ്ത്രപരവും, തത്വശാസ്ത്രപരവുമായ അന്വേഷണം' എന്ന വിഷയത്തിൽ 1990-94 പി.എച്ച്.ഡി തലഗവേഷണം.  'മഹാത്മാ  ഗാന്ധി, കാൾ മാർക്സ്, ബി. ആർ അംബേദ്‌കർ എന്നിവരുടെ ആശയങ്ങളുടെ സ്വാധീനം ആധുനികതാവാദ നോവലുകളിൽ എന്ന വിഷയത്തിൽ യു.ജി.സി ഗവേഷണ അവാർഡിൽ 2006-09- ൽ പോസ്റ്റ് ഡോക്ടറൽ[പ്രവർത്തിക്കാത്ത കണ്ണി] ഗവേഷണം'[4]

പ്രധാന കൃതികൾ

തിരുത്തുക
  • ആധുനികതയുടെ കുറ്റസമ്മതം (2000)
  • ആശാൻ കവിത-ആധുനികാനന്തര പാഠങ്ങൾ (2002)
  • എം.എൻ വിജയൻ എന്ന കേരളീയ ചിന്തകൻ (2013)
  • മാതൃഭാഷക്ക് വേണ്ടിയുള്ള സമരം (2014)
  • പ്രണയരാഷ്ട്രീയം- ആശാൻ കവിതാപഠനങ്ങൾ  (2018)
  • കോളനിയാനന്തരവാദം- സംസ്കാരപഠനവും സൗന്ദര്യശാസ്ത്രവും (2019)
  • മാർക്സ് ഗാന്ധി അംബേദ്കർ ആധുനികതാവാദത്തിന്റെ രാ‍ഷ്ട്രീയ സൗന്ദര്യശാസ്ത്രം (2020)
  • ഭൂപടം തല തിരിക്കുമ്പോൾ - നോവൽ പഠനങ്ങൾ, ഡി.സി.ബുക്സ് (2022)
  • ദേശഭാവനയുടെ ഭാഷാ രാഷ്ട്രീയം : മതമല്ല, ഭാഷയാണടിസ്ഥാനം (2023)
  • അഭിമുഖാന്വേഷണങ്ങൾ - ഐ ബുക്സ് കോഴിക്കോട് (2024)
മാർക്സ് ഗാന്ധി അംബേദ്കർ ആധുനികതാവാദത്തിന്റെ രാ‍ഷ്ട്രീയ സൌന്ദര്യശാസ്ത്രം (2020)
മാർക്സ് ഗാന്ധി അംബേദ്കർ ആധുനികതാവാദത്തിന്റെ രാ‍ഷ്ട്രീയ സൗന്ദര്യശാസ്ത്രം (2020)

പുരസ്‌കാരങ്ങൾ

തിരുത്തുക
  • Wtp live സാഹിത്യവിമർശന പുരസ്കാരം (മാർക്സ് ഗാന്ധി അംബേദ്കർ ആധുനികതാവാദത്തിന്റെ രാ‍ഷ്ട്രീയ സൗന്ദര്യശാസ്ത്രം - 2021)[5][6]
  • ഡോക്ടർ സി പി ശിവദാസൻ പുരസ്‌കാരം (പ്രണയരാഷ്ട്രീയം- ആശാൻ കവിതാപഠനങ്ങൾ - 2018)
  • പ്ലാവില സാഹിത്യ പുരസ്‌കാരം (2017)
  • കേരള സാഹിത്യ അക്കാദമി ഐ.സി ചാക്കോ  അവാർഡ് (മാതൃഭാഷക്ക് വേണ്ടിയുള്ള സമരം - 2017)[7]
  • പയ്യപ്പിള്ളി ബാലൻ പുരസ്‌കാരം (2015)[8]
  • ഡോക്ടർ സിപി മേനോൻ സ്മാരക പുരസ്‌കാരം (2015)
  • കേരള സാഹിത്യ അക്കാദമി അവാർഡ്2023(ഭൂപടം തലതിരിക്കുമ്പോൾ )

അവലംബങ്ങൾ

തിരുത്തുക
  1. "ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സംസ്കൃതം" (PDF).[പ്രവർത്തിക്കാത്ത കണ്ണി]
  2. "മതമല്ല ഭാഷയാണ് ആധുനിക സമൂഹരൂപീകരണത്തിന്റെ അടിസ്ഥാനം - ഡോ. പി പവിത്രൻ".
  3. "കുമാരനാശാൻ പ്രണയത്തിന് ലോകോത്തര മാനം നൽകി' ; ഡോ. പി. പവിത്രൻ".
  4. "ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സംസ്കൃതം" (PDF).[പ്രവർത്തിക്കാത്ത കണ്ണി]
  5. "WTPLive സാഹിത്യ പുരസ്‌കാരം ജേതാക്കളെ പ്രഖ്യാപിച്ചു". Retrieved Apr 20, 2021.
  6. "സാഹിത്യം, സംസ്കാരം, സൗന്ദര്യം". wtplive.
  7. "കേരള സാഹിത്യ അക്കാദമി എൻഡോവ്‌മെന്റുകൾ" (PDF). 06-06-18. Retrieved 12/05/2021. {{cite journal}}: Check date values in: |accessdate= and |date= (help); Cite journal requires |journal= (help)
  8. "പയ്യപ്പിള്ളി ബാലൻ എൻഡോവ്മെന്റ് വിതരണം 5ന്". ദേശാഭിമാനി. Retrieved Wednesday Jun 3, 2015. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=പി._പവിത്രൻ&oldid=4106813" എന്ന താളിൽനിന്ന് ശേഖരിച്ചത്