പി. ശിവകാമി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പഴനിമുത്തു ശിവകാമി (ജനനം 1957) ഒരു തമിഴ് എഴുത്തുകാരിയാണ്. ഭാരതത്തിലെ മുഖ്യ ദളിത് എഴുത്തുകാരിൽ ഒരാളാണ് പി ശിവകാമി.
1995 മുതൽ പുതിയ കോടങ്ങി എന്ന സാഹിത്യ പ്രസിദ്ധീകരണത്തിന്റെ മുഖ്യ പങ്കു വഹിക്കുന്നു. തമിഴ്നാട്ടിലെ സ്ത്രീകളുടെയും ദളിതരുടെയും മറ്റു പിന്നോക്ക വർഗങ്ങളുടെയും പ്രശ്നങ്ങളിൽ സജീവമായി ഇടപ്പെടുകയും ചെയ്തിട്ടുണ്ട്. തൂത്തുകുടിയുടെയും വെല്ലൂരിന്റെയും ജില്ലാ കളക്ടർ, അഡീഷണൽ സെക്രട്ടറി (ലേബർ), ടൂറിസം ഡയറക്ടർ (GOI), ആദി-ദ്രാവിഡ ആദിവാസി ക്ഷേമ വകുപ്പിന്റെ സെക്രട്ടറി ഉൾപ്പെടെ നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
2009 ഇൽ മുഴുവൻ കാല രാഷ്ട്രീയത്തിൽ ചേരുകയും ലോക സഭാ തിരഞ്ഞെടുപ്പിൽ ബഹുജൻ സമാജ് പാർട്ടിയുടെ സ്ഥാനാർഥി ആകുകയും ചെയ്തു.
ഗ്രന്ഥസൂചി
തിരുത്തുക- പഴയന കഴിതലും (1988)
- പഴയന കഴിതലും ആസിരിയർ കുറിപ്പ് (1995)
- കുറുക്കു വെട്ട് (1999)
- ഇപ്പടിക്ക് ഉങ്കൾ യാഥാര്തമുള്ള (1986)
- നാലും തൊടരും (1989)
- കടൈസി മാന്ദർ (1995)
- കടൈകൾ (2004)
- ഉടൽ അരസിയൽ