സമസ്ത കേരള സാഹിത്യപരിഷത്തിന്റെ സ്ഥാപകാംഗങ്ങളിലൊരാളാണ് പി. ശങ്കരൻ നമ്പ്യാർ. അധ്യാപകൻ, കവി, വിമർശകൻ, പ്രസംഗകൻ എന്നീ നിലകളിലും ഇദ്ദേഹം പ്രശസ്തനാണ്. മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളിൽ ശ്രദ്ധേയമായ തമിഴ്-മലയാള പൊതുപൂർവ്വഘട്ടത്തെക്കുറിച്ച് വ്യക്തമായ ഒരു വാദം പുറപ്പെടുവിക്കുന്നത് പി. ശങ്കരൻ നമ്പ്യാരാണ്‌[1][2]. തൃശൂരിലെ കേരളവർമ കോളേജ് സ്ഥാപിക്കാൻ മുൻകൈ എടുത്ത ശങ്കരൻ നമ്പ്യാർ അതിന്റെ ആദ്യ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്[3].

പി. ശങ്കരൻ നമ്പ്യാർ
ജനനം(1892-06-10)ജൂൺ 10, 1892
മരണംമാർച്ച് 2, 1954(1954-03-02) (പ്രായം 61)
ദേശീയത ഭാരതീയൻ
തൊഴിൽഅധ്യാപകൻ, കവി, വിമർശകൻ, പ്രസംഗകൻ
അറിയപ്പെടുന്നത്ഭാഷാചരിത്ര സംഗ്രഹം
ജീവിതപങ്കാളി(കൾ)മാധവിയമ്മ
മാതാപിതാക്ക(ൾ)പരമേശ്വരൻ നമ്പ്യാർ, പാർവതി ബ്രാഹ്മണിയമ്മ

ജീവിത രേഖ

തിരുത്തുക
 • 1892 ജനനം
 • 1904 ഇംഗ്ലീഷ് വിദ്യാഭ്യാസം തുടങ്ങി
 • 1906 പാലാഴിമഥനം ചമ്പു രചിച്ചു
 • 1915 ഓണേഴ്സ് ബിരുദം നേടി
 • 1916-17 'സാഹിത്യ പ്രവേശിക'
 • 1922 ഭാഷാചരിത്ര സംഗ്രഹം
 • 1942 'പ്രസ്ഥാനത്രയം'
 • 1943 സാഹിത്യ നിഷ്കുടം
 • 1949 'മകരന്ദമഞ്ജരി'
 • 1951 'സുവർണ മണ്ഡലം'
 • 1953 'സാഹിത്യവും സംസ്കാരവും'
 • 1954 മരണം

ഭാഷാചരിത്ര സംഗ്രഹം

തിരുത്തുക

1922-ൽ രചിച്ച 'ഭാഷാചരിത്ര സംഗ്രഹം' മലയാളഭാഷയുടെ തുടക്കം മുതൽ അന്നോളമുള്ള ഭാഷാപ്രസ്ഥാന ഭേദങ്ങളെയെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടെഴുതിയ വിപുലമായ രചനയാണ്. ആറദ്ധ്യായമുണ്ട് ഈ കൃതിക്ക്. ഇതിലെ 'മധ്യകാല മലയാളം' എന്ന ലേഖനം പ്രത്യേക പരിഗണനയർഹിക്കുന്നു. ഭാഷോൽപത്തിയെപറ്റിയുള്ള സിദ്ധാന്തങ്ങളും മലയാളവും തമിഴും തമ്മിലുള്ള ബന്ധവും അദ്ദേഹം യുക്തിഭദ്രമായി അതിൽ വിശകലന വിമർശന വിധേയമാക്കി[4].

 • ഭാഷാചരിത്രസംഗ്രഹം
 • സാഹിത്യവും സംസ്കാരവും
 • മകരന്ദമഞ്ജരി
 • സാഹിത്യ നിഷ്കുടം
 • സുവർണ മണ്ഡലം
 1. പി. ശങ്കരൻ നമ്പ്യാർ, മലയാളസാഹിത്യചരിത്രസംഗ്രഹം(1922), ഡി.സി.ബുക്സ്, കോട്ടയം, 1997
 2. http://www.keralasahityaakademi.org/sp/Writers/Profiles/PSANKARANNAMBIAR/Html/PSNambiarPage.htm
 3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-15. Retrieved 2013-11-16. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
 4. മഹച്ചരിതമാല - പി. ശങ്കരൻ നമ്പ്യാർ, പേജ് - 539, ISBN 81-264-1066-3
"https://ml.wikipedia.org/w/index.php?title=പി._ശങ്കരൻ_നമ്പ്യാർ&oldid=4084311" എന്ന താളിൽനിന്ന് ശേഖരിച്ചത്