Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മലയാള നാടകകൃത്തും, ആൾ ഇന്ത്യ റേഡിയോയിൽ ബാലലോകം എന്ന പരിപാടി അവതരിപ്പിച്ചിരുന്നയാളുമായിരുന്നു പി. ഗംഗാധരൻ നായർ. 1922-ലാണ് ഇദ്ദേഹം ജനിച്ചത്[1]. 1949-ലായിരുന്നു ഇദ്ദേഹം ആൾ ഇന്ത്യ റേഡിയോയിൽ ചേർന്നത്. നാലു പത്റ്റാണ്ടോളം അവിടെ ജോലി ചെയ്തു. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മുഖാമുഖം എന്ന ചലച്ചിത്രത്തിലെ പ്രധാന വേഷത്തിൽ അഭിനയിച്ചത് ഇദ്ദേഹമായിരുന്നു [1]. 2008 നവംബർ 21-ന് തിരുവനന്തപുരത്തുവച്ച് അന്തരിച്ചു.

പി. ഗംഗാധരൻ നായർ
ജനനം1922
മരണം2008 നവംബർ 21 [1]
തിരുവനന്തപുരം
Pen nameറേഡിയോ അങ്കിൾ
Occupationനാടകകൃത്ത്, ഗാനരചയിതാവ്, ഗായകൻ, റേഡിയോ കലാകാരൻ, നടൻ
Nationality ഇന്ത്യ
Childrenമൂന്നാണ്മക്കളും ഒരു മകളും

കലാജീവിതംതിരുത്തുക

ന്യൂസ്പേപ്പർബോയ് എന്ന ചലച്ചിത്രമുൾപ്പെടെ പല ചിത്രങ്ങൾക്കും അദ്ദേഹം ഗാനരചന നിർവഹിച്ചിട്ടുണ്ട്. സിനിമയിൽ പിന്നണിഗാനങ്ങൾ പാടുകയും സംഭാഷണരചന നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുമുണ്ട്.[2]

പുരസ്കാരങ്ങൾതിരുത്തുക

റേഡിയോ നാടകങ്ങൾ സംവിധാനം ചെയ്യുന്നതിനും അഭിനയത്തിനും അദ്ദേഹത്തിന് പല പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്. അദ്ദേഹം രചിച്ച യു.ഡി. ക്ലാർക്ക് എന്ന നാടകത്തിന്1969-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട് [1][3].

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 ഔട്ട്ലുക്ക് ഇന്ത്യ.കോം[പ്രവർത്തിക്കാത്ത കണ്ണി] ആക്ടർ, പ്ലേറൈറ്റ് ഗംഗാധരൻ നായർ ഡെഡ്.
  2. http://www.malayalasangeetham.info/displayProfile.php?category=actors&artist=P%20Gangadharan%20Nair&cl=1
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-27.
"https://ml.wikipedia.org/w/index.php?title=പി._ഗംഗാധരൻ_നായർ&oldid=3806063" എന്ന താളിൽനിന്ന് ശേഖരിച്ചത്