പി. കുഞ്ഞിക്കൃഷ്‌ണൻ
സാറ്റലൈറ്റ് ഫാബ്രിക്കേഷൻ രംഗത്തെ വിദഗ്‌ധനും ഐ.എസ്.ആർ.ഒ യുടെ യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ ഡയറക്‌ടറുമാണ് പി. കുഞ്ഞിക്കൃഷ്‌ണൻ. [2] ചന്ദ്രയാൻ-2 ന്റെ അവസാന മിനുക്കുപണികൾ പൂർത്തിയാക്കിയത് റോക്കറ്റ് എൻജിനീയറായ കുഞ്ഞിക്കൃഷ്‌ണന്റെ നേതൃത്വത്തിലായിരുന്നു.
പി. കുഞ്ഞിക്കൃഷ്‌ണൻ | |
---|---|
ജനനം | [1] | 30 മേയ് 1961
ദേശീയത | Indian |
കലാലയം | College of Engineering Trivandrum |
തൊഴിൽ | Scientist |
സജീവ കാലം | 1986–present |
കുറിപ്പുകൾ | |
ജീവിത രേഖ
തിരുത്തുകപി. കുഞ്ഞിക്കൃഷ്‌ണൻ 1961 മെയ് 30 ന് കേരളത്തിലെ പയ്യനൂരിൽ എ.കെ.പി ചിന്ത പൊതുവാളിന്റെയും പി. നാരായണി അമ്മയുടെയും മകനായി ജനിച്ചു. പി. കുഞ്ഞിക്കൃഷ്‌ണൻ 1981 ൽ പയ്യനൂർ കോളേജിൽ നിന്ന് മാത്തമാറ്റിക്സിൽ സയൻസ് ബിരുദം പൂർത്തിയാക്കുകയും, [3] പിന്നീട് 1986 ൽ തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിടെക് നേടുകയും ചെയ്തു.
ഔദ്യോഗിക ജീവിതം
തിരുത്തുക1986 ൽ അദ്ദേഹം ഐ.എസ്.ആർ.ഒയിൽ ചേർന്നു. [4] ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിൽ എഎസ്‌എൽവി-ഡി 1 മുതൽ ആരംഭിക്കുന്ന വിവിധ ദൗത്യങ്ങളിൽ സംഭാവന നൽകിയ അദ്ദേഹം പിന്നീട് ടെസ്റ്റ് ആന്റ് ഇവാലുവേഷൻ ക്വാളിറ്റി ഡിവിഷൻ ഹെഡ്, പിഎസ്‌എൽവി-സി 12, പിഎസ്‌എൽവി-സി 14 എന്നിവയുടെ അസോസിയേറ്റ് പ്രോജക്ട് ഡയറക്ടർ, പിഎസ്‌എൽവി-സി 15 പ്രോജക്ട് ഡയറക്ടർ പിഎസ്‌എൽവി-സി 27 (2010-2015) ഡെപ്യൂട്ടി ഡയറക്ടർ എന്നീ പദവികളിലേക്ക് ഉയർന്നു. 2015 ൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടറായി [5] ചുമതലയേറ്റ അദ്ദേഹം, 2018 ൽ ബെംഗളൂരുവിലെ യു.ആർ.റാവു സാറ്റലൈറ്റ് സെന്റർ (യുആർഎസ്‌സി) ഡയറക്ടറായി നിയമിതനായി. [6]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഐ.എസ്.ആർ.ഒ യുടെ ഔദ്യോഗിക വെബ്സൈറ്റ് Archived 2021-07-24 at the Wayback Machine.
അവലംബം
തിരുത്തുക- ↑ "SREE NARAYANA CENTRAL SCHOOL - BEST CBSE SCHOOL IN KOLLAM | KERALA | INDIA". www.sncsnedungolam.org (in ഇംഗ്ലീഷ്). Archived from the original on 2018-09-18. Retrieved 2018-09-18.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "Shri P. Kunhikrishnan". www.isac.gov.in. Retrieved 2018-09-18.
- ↑ "Payyanur College | Mathematics". www.payyanurcollege.ac.in (in ഇംഗ്ലീഷ്). Archived from the original on 2018-09-18. Retrieved 2018-09-18.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "SREE NARAYANA CENTRAL SCHOOL - BEST CBSE SCHOOL IN KOLLAM | KERALA | INDIA". www.sncsnedungolam.org (in ഇംഗ്ലീഷ്). Archived from the original on 2018-09-18. Retrieved 2018-09-18.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "Kunhikrishnan appointed SDSC Director". The Hindu (in Indian English). Special Correspondent. 2015-05-31. ISSN 0971-751X. Retrieved 2018-09-18.
{{cite news}}
: CS1 maint: others (link) - ↑ Reporter, B. S. (2018-07-31). "SDSC-SHAR chief Kunhikrishnan appointed U R Rao Satellite Centre's director". Business Standard India. Retrieved 2018-09-18.