ഇന്ത്യയിൽ തമിഴ്നാട്ടിൽ തൂത്തുക്കുടി ജില്ലയിലെ Kumarkurupara Arts കോളേജിൽ 35 വർഷത്തോളം ലൈബ്രേറിയനായി ജോലിചെയ്തുലഭിച്ച മുഴുവൻ ശമ്പളവും പാവങ്ങൾക്കും മറ്റ് സാമൂഹ്യസേവനങ്ങൾക്കുമായി വിനിയോഗിച്ച് ഐക്യരാഷ്ട്രസംഘടനയുടെ പ്രശംസ ലഭിച്ച വ്യക്തിയാണ് പി. കല്യാണസുന്ദരം பாலம் கல்யாணசுந்தரம் .[1] ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച പെൻഷൻ അനുബന്ധ തുകയായ പത്തുലക്ഷത്തോളം രൂപ ഇദ്ദേഹം സാമൂഹ്യസേവനത്തിന് നൽകി. ഉപജീവനത്തിന് മറ്റ് ദൈനംദിനജോലികളിലേർപ്പെട്ട് ലഭിക്കുന്ന പണം മാത്രമുപയോഗിക്കുന്ന മാതൃകാപുരുഷനാണ് ഇദ്ദേഹം.[2] തമിഴ് ചലച്ചിത്രതാരം രജനീകാന്ത് ഇദ്ദേഹത്തെ പിതാവായി ദത്തെടുത്തു. അമേരിക്കൻ ഗവൺമെന്റ് 'മാൻ ഓഫ് ദ മില്ലേനിയം' എന്ന ബഹുമതി നൽകി ഇദ്ദേഹത്തെ ആദരിച്ചു.[3][4] അമേരിക്കൻ സംഘടന സമ്മാനമായി നൽകിയ മുപ്പത് കോടി രൂപയും ഇദ്ദേഹം സേവനപ്രവർത്തനങ്ങൾക്ക് നൽകി. കേംബ്രിഡ്ജിലെ ദി ഇന്റർനാഷണൽ ബയോഗ്രഫിക്കൽ സെന്റർ (The International Biographical Centre, Cambridge) ലോകകുലീനരിലെ ഒരാൾ (one of the noblest of the world) എന്ന ബഹമതിയും നൽകി. 20ആം നൂറ്റാണ്ടിലെ വിശിഷ്ടവ്യക്തികളിലൊരാൾ എന്ന ബഹുമതി നൽകിയത് ഐക്യരാഷ്ട്രസംഘടനയാണ്. ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി അദ്ദേഹം രൂപവൽക്കരിച്ച സംഘടനയാണ് പാലം.(1998)

പി. കല്യാണസുന്ദരം

ജീവരേഖ തിരുത്തുക

1940 ൽ തിരുനെൽവേലി ജില്ലയിലെ മേലക്കരിവേലംകുളത്താണ് ഇദ്ദേഹം ജനിച്ചത്. അവിവാഹിതനാണ്. ലൈബ്രറി സയൻസിൽ സ്വർണ്ണമെഡലും മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാഹിത്യത്തിലും ചരിത്രത്തിലും എം.എ ബിരുദവും നേടിയിട്ടുണ്ട്. ഇന്ത്യാ-ചൈനാ യുദ്ധം നടക്കുന്ന സമയത്ത് യുദ്ധഫണ്ടിലേയ്ക്കുള്ള സംഭാവനയായി സ്വർണ്ണചെയിൻ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ.കാമരാജിന് അദ്ദേഹം നൽകി. തുടർന്ന് ആനന്ദവികടൻ പത്രാധിപരായിരുന്ന ബാലസുബ്രഹ്മണ്യന്റെ പ്രേരണയാൽ സ്വയം സമ്പാദിക്കുന്ന പണം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാൻ അദ്ദേഹം നിർബന്ധിതനായി. ഉദ്യോഗം കരസ്ഥമാക്കിയ അന്നുമുതൽ ശമ്പളത്തിന്റെ ഗണ്യഭാഗവും പാവങ്ങൾക്കായി അദ്ദേഹം വിനിയോഗിക്കുന്നു.[3]

മറ്റ് അവാർഡുകൾ തിരുത്തുക

2011 ൽ ആജീവനാന്ത സേവനത്തിനുള്ള റോട്ടറി ഇന്റർനാഷണൽ അവാർഡ്, 2012 ലെ മികച്ച ലൈബ്രേറിയനുള്ള BAPASI അവാർഡ്, കേന്ദ്രസർക്കാരിന്റെ ഏറ്റവും മികച്ച ലൈബ്രേറിയൻ (The best librarian in India) അവാർഡ് എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്..[3][5]

പാലം സംഘടന തിരുത്തുക

സാമൂഹ്യപ്രവർത്തനങ്ങൾക്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും വേണ്ടി രൂപവൽക്കരിച്ച സംഘടനയിലെ പ്രതിമാസഅംഗത്വഫീസ് ഒരു രൂപയാണ്. ആജീവനാന്ത അംഗത്വഫീസ് 100 രൂപയും.[6] സംഭാവന നൽകുന്നവരും ഉപഭോക്താക്കളും തമ്മിലുള്ള പാലമായാണ് സംഘടന പ്രവർത്തിക്കുന്നത്. പണമായും വസ്തുക്കളായും അവരിൽ നിന്ന് സ്വീകരിക്കുന്നവ അഗതികൾക്ക് നൽകുകയാണ് സംഘടനയുടെ മുഖ്യലക്ഷ്യം. അദ്ദേഹത്തിന്റെ വാക്കുകളിൽ, " എല്ലാം, അതിനാൽ, ഒരു മാനസികാവസ്ഥയാണ്. ഒടുവിൽ, ഈ ഭൂമി വിട്ടുപോകുമ്പോൾ നമ്മൾ എന്താണ് ഒപ്പം കൊണ്ടുപോകുക?"[7]

സേവനപ്രവർത്തനങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-02. Retrieved 2013-05-04.
  2. http://www.goodnewsindia.com/index.php/sieve/article/p-kalyanasundaram-a-rare-human/
  3. 3.0 3.1 3.2 "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-15. Retrieved 2013-05-04.
  4. http://www.thehindu.com/todays-paper/tp-features/tp-downtown/social-welfare-association-inaugurated/article2463647.ece
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-06. Retrieved 2013-05-04.
  6. http://hindu.com/thehindu/mp/2003/04/23/stories/2003042300060300.htm
  7. http://beingindian.quora.com/Kalyanasundaram-A-paradigm-of-simple-living-high-thinking[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പി._കല്യാണസുന്ദരം&oldid=3655136" എന്ന താളിൽനിന്ന് ശേഖരിച്ചത്