ഇന്ത്യയിലെ പ്രശസ്ത മലയാളി ബാഡ്മിന്റൺ താരമാണ് പി.സി. തുളസി (പുത്തൻപുരയിൽ ചന്ദ്രിക തുളസി) കേരളത്തിൽ പാലക്കാട് ജില്ലയിൽ 31 ആഗസ്റ്റ്‌ 1991 ജനിച്ചു. 2012-ൽ മുംബൈയിൽ നടന്ന ടാറ്റാ ഓപ്പൺ ഇന്ത്യ ഇന്റർനേഷണൽ ചാലഞ്ച് മത്സരത്തിൽ വിജയിച്ചു.[4] 2013 ജൂണിൽ സിംഗപ്പുർ ഓപ്പൺ സൂപ്പർസീരീസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി.[5]

P. C. Thulasi
വ്യക്തി വിവരങ്ങൾ
ജനനനാമംPuthenpurayil Chandrika Thulasi
രാജ്യം ഇന്ത്യ
ജനനം (1991-08-31) 31 ഓഗസ്റ്റ് 1991  (32 വയസ്സ്)[1]
Palakkad, Kerala, India
ഉയരം1.63 m (5 ft 4 in)
Women's singles
ഉയർന്ന റാങ്കിങ്34 (26 February 2015[2])
നിലവിലെ റാങ്കിങ്247 (17 December 2019[3])
BWF profile

2013 ജൂലൈ 21 ന് പുണെയിൽ നടന്ന സീനിയർ നാഷനൽ റാങ്കിങ്ങ് ബാഡ് മിന്റൻ ചാമ്പ്യൻഷിപ്പിൽ വിജയിച്ചു. ദേശീയ റാങ്കിങ്ങിൽ 4-ാം സ്ഥാനത്തുള്ള പി.സി. തുളസി ഈ വിജയത്തോടെ ഒന്നാം റാങ്കിലേക്ക് എത്താനുള്ള സാധ്യത ഉണ്ട്.

അവലംബം തിരുത്തുക

  1. "P. C. Thulasi — Indian WS player". Badmintoncentral.com. Retrieved 21 July 2013.
  2. "P. C. Thulasi". Badminton World Federation. Retrieved 4 January 2016.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Ranking P. C. Thulasi". Badminton World Federation. Retrieved 18 December 2019.
  4. ടാറ്റാ ഓപ്പൺ ഇന്ത്യ ഇന്റർനേഷണൽ ചാലഞ്ച്
  5. "സിംഗപ്പുർ ഓപ്പൺ സൂപ്പർസീരീസ്". Archived from the original on 2013-06-19. Retrieved 2013-06-19.
"https://ml.wikipedia.org/w/index.php?title=പി.സി._തുളസി&oldid=3806118" എന്ന താളിൽനിന്ന് ശേഖരിച്ചത്