കേരളത്തിലെ ഒരു സാമൂഹ്യപരിഷ്‌കർത്താവും രാഷ്ട്രീയ പ്രവർത്തകയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു പി.സി. കുറുമ്പ[1] കേരള നവോത്ഥാന സമരങ്ങളുടെ ചരിത്രത്തിലെ സുപ്രധാനമായ കുട്ടൻകുളം സമരത്തിന്റെ നായികയായിരുന്നു.[2]

പി സി കുറുമ്പ
വ്യക്തിഗത വിവരങ്ങൾ
ജനനം1911
പുല്ലൂർ, ഇരിഞ്ഞാലക്കുട, തൃശ്ശൂർ ജില്ല, കേരളം
മരണംഏപ്രീൽ 2, 2013
രാഷ്ട്രീയ കക്ഷിസി.പി.ഐ
പങ്കാളിചാത്തൻ
വസതിsപുല്ലൂർ, ഇരിഞ്ഞാലക്കുട, തൃശ്ശൂർ ജില്ല

ജീവിതരേഖ തിരുത്തുക

ഇരിഞ്ഞാലക്കുടയിലെ പുല്ലൂർ ഗ്രാമത്തിലെ കർഷകത്തൊഴിലാളികളായ പാറപ്പുറത്തുവീട്ടിൽ ചാത്തന്റെയും കാളിയുടെയും മകളാണ് പി.സി. കുറുമ്പ എന്ന കുറുമ്പക്കുട്ടി. സമുദായ ആചാരമനുസരിച്ച് 15 വയസ്സായപ്പോഴേക്കും ചാത്തനുമായുള്ള വിവാഹം നടന്നു. 2013 ഏപ്രീൽ 2-നു് മരിച്ചു.

രാഷ്ട്രീയ ജീവിതം തിരുത്തുക

ചെറുപ്പം മുതലേ കർഷകസമരങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. ഭർത്താവായ ചാത്തന്റെ ബന്ധുവായ കെ.കെ. അയ്യപ്പന്റെ സഹായത്തോടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു് പ്രവർത്തനമാരംഭിച്ചു.

കുട്ടൻകുളം സമരം തിരുത്തുക

ഇരിഞ്ഞാലക്കുട കൂടൽമാണിക്യക്ഷേത്രത്തിന് മുന്നിലുള്ള കുട്ടൻകുളത്തിന്റെ മതിലിനപ്പുറത്തേക്ക് താഴ്ന്ന ജാതിക്കാർക്ക് പ്രവേശനമില്ലായിരുന്നു. ഇതിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടിയും എസ്.എൻ.ഡി.പി.യും പുലയ മഹാസഭയും ഒന്നിച്ച് നടത്തിയ പ്രക്ഷോഭമാണ് കുട്ടൻകുളം സമരം. കുറുമ്പയുടെ നേതൃത്ത്വത്തിലാണ് ഈ സമരം നടന്നത്.[3] 1946 ജൂലായ് 6നായിരുന്നു സമരം.[4]

പങ്കെടുത്ത സമരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. ദിനപത്രം, ശേഖരിച്ചതു് 2013 ഏപ്രിൽ 3
  2. "സ്വാതന്ത്ര്യസമരസേനാനി പി.സി. കുറുമ്പ അന്തരിച്ചു". മാതൃഭൂമി. 4 ഏപ്രിൽ 2013. Archived from the original on 2013-04-04. Retrieved 4 ഏപ്രിൽ 2013.
  3. ലില്ലി പാലോക്കാരൻ (3 ഏപ്രിൽ 2013). "പി സി കുറുമ്പ: നവോത്ഥാന സമരപഥത്തിലെ പെൺകരുത്ത്". ജനയുഗം. Retrieved 3 ഏപ്രിൽ 2013.[പ്രവർത്തിക്കാത്ത കണ്ണി]
  4. "പി.സി. കുറുമ്പ: വിപ്ലവവീര്യം കാത്തുസൂക്ഷിച്ച ധീരവനിത". മാതൃഭൂമി. 4 ഏപ്രിൽ 2013. Archived from the original on 2013-04-04. Retrieved 4 ഏപ്രിൽ 2013.

അധിക വായനയ്ക്ക് തിരുത്തുക

  • സമരപഥങ്ങളിലെ പെൺപെരുമ - എ കൃഷ്ണകുമാരി, സമത ബുക്ക്സ്, തൃശൂർ


"https://ml.wikipedia.org/w/index.php?title=പി.സി._കുറുമ്പ&oldid=3636800" എന്ന താളിൽനിന്ന് ശേഖരിച്ചത്