പി.കെ. സുകുമാരൻ (സാഹിത്യകാരൻ)

മലയാള സാഹിത്യകാരൻ

മലയാള സാഹിത്യകാരൻ, ദാർശനികൻ, ഗ്രന്ഥകർത്താവ്, മനോരോഗ വിദഗ്ദ്ധൻ[1].മനുസ്മൃതിയെക്കുറിച്ചുള്ള ഗ്രന്ഥത്തിന് അംബേദ്കർ അവാർഡും.[2] സർഗസ്വരം അവാർഡും ലഭിച്ചിട്ടുണ്ട്.[3] അമ്പതോളം കൃതികളും മുന്നോറോളം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡോ.പി.കെ. സുകുമാരൻ
തൊഴിൽമനശാസ്ത്രജ്ഞൻ,ഗ്രന്ഥകാരൻ
ദേശീയതഭാരതീയൻ
പങ്കാളികെ.സി. രത്നവല്ലി

Literature കവാടം

ജീവിത രേഖ

തിരുത്തുക

1943 ഏപ്രിൽ 10ന് ജനനം പിതാവ്: പി സി കൃഷ്ണൻകുട്ടി മാതാവ്: കെ. ആർ ഭാനുമതി. വിദ്യാഭ്യാസം എം ബി ബി എസ്. കോഴിക്കോട് മെഡിക്കൽ കോളേജ്, ഡി പി എം (സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് സൈക്കിയാട്രി റാഞ്ചി) അതിനുശേഷം കേരള ആരോഗ്യവകുപ്പിൽ സൈക്കിയാട്രിസ്റ്റായി ജോലി ചെയ്തു. ഡെപ്യൂട്ടി ഡയരക്ടറായി റിട്ടയർ ചെയ്തു. ഇപ്പോൾ തൃശ്ശൂർ പ്രശാന്തി ക്ലിനിക്കിൽ കൺസൾട്ടൻറ് സൈക്കിയാട്രിസ്റ്റായി ജോലി ചെയ്യുന്നു. ചിന്തകനും എഴുത്തുകാരനും യുക്തിവാദിയും സാമൂഹ്യവിമർശകനുമായി അറിയപ്പെടുന്നു. ഫെല്ലൊ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേഴ്സ് (എഇഏജ), ഇന്ത്യൻ സൈക്കിയാട്രിക് സൊസൈറ്റിയിൽ ആജീവനാന്ത ഫെല്ലൊ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ ആജീവനാന്ത അംഗം, തൃശ്ശൂർ സൈക്കിയാട്രിക് ഗിൽഡ് (ഇതിൻറെ പ്രസിഡണ്ടായിരുന്നു), തൃശ്ശൂർ സൈക്കിയാട്രിക് അസോസിയേഷൻ, സൗത്ത് ഇന്ത്യൻ സൈക്കിയാട്രിക് അസോസിയേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്നിവയിൽ പ്രവർത്തനം. കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ തൃശ്ശൂർ പ്രസിഡണ്ടായിരുന്നു. [4]. കുടുംബം ഭാര്യ കെ സി രത്നവല്ലി. മക്കൾ: ഡോ പി എസ് സന്തോഷ്, ഡോ.പി എസ് സജീഷ്. രണ്ടു വർഷത്തോളം യുക്തിവിചാരം മാസികയുടെ പത്രാധിപരായിരുന്നു. വൈസ് പ്രസിഡണ്ട് സർഗ്ഗസ്വരം, ലൈഫ് മെമ്പർ റൈറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ബഹുജനസമാജം എന്ന സംഘടനയുടെ സ്ഥാപക പ്രസിഡണ്ടായിരുന്നു. ദൂത് ബുക്സ് എന്ന പ്രസിദ്ധീകരണസ്ഥാപനത്തിൻറെ ചെയർമാനായിരുന്നു.വി ടി. എൻ യുക്തിവാദപ്രചരണവേദി സ്ഥാപകപ്രസിഡണ്ട്, എസ് എൻ വിദ്യാഭവൻ ഡയരക്ടർ,2009ൽ ശ്രീനാരായണ ഗ്ലോബൽ മിഷൻറെ ജോയൻറ് സിക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു.വികലാംഗശസ്ത്രക്രിയപരിപാടി അന്തരാഷ്ട്രഅംഗീകാരം നേടിയിട്ടുണ്ട്.

ഹിപ്നോട്ടിസം സത്യവും മിഥ്യയും, ഹിപ്നോട്ടിസം എന്ത് എങ്ങനെ?, സ്കിസോഫ്രിനിയ അനുഭവം, മരുന്നും ആരോഗ്യവും, അപസ്മാരം യുക്തിവിചാരം, നിങ്ങളുടെ കുഞ്ഞിനെ മിടുക്കനും പ്രതിഭാശാലിയുമാക്കാം, തലവേദനകൾ, ആയൂരാരോഗ്യസൗഖ്യം, രോഗം രോഗശമനം, രോഗം രോഗശമനം, ഭക്ഷണവും ആരോഗ്യവും, സ്ത്രീകളുടെ മാനസികരോഗങ്ങൾ, ഇതാ നിങ്ങളുടെ കുടുംബഡോക്ടർ, മാനസിക സമ്മർദ്ദം കാരണങ്ങളും പരിഹാരവും, മനുഷ്യശരീരമെന്ന മഹായന്ത്രം തുടങ്ങി അനേകം പുസ്തകങ്ങൾ പുസ്തകങ്ങൾ ഗ്രീൻ ബുക്സ്, മാതൃഭൂമി ബുക്സ്, ചിന്ത പബ്ലിക്കേഷൻസ് തുടങ്ങിയ പ്രസാധകർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[5]

പുറംകണ്ണികൾ

തിരുത്തുക
  1. "Dr. P K Sukumaran MBBS, DPM (Psychiatry)". practo. practo.
  2. "ഡോ . പി കെ സുകുമാരൻ". ചിന്ത. Archived from the original on 2019-12-10. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  3. "Dr. P K Sukumaran Psychiatrist". docprime. docprime. Archived from the original on 2019-12-10. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  4. "Dr.P.K. Sukumaran". sehat.
  5. "Dr P K Sukumaran Author". keralabookstore. keralabookstore.