പി.കെ. മേനോൻ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആധുനികകാലത്ത് ഗണിതശാസ്ത്രത്തിന് ഗണ്യമായ സംഭാവന നൽകിയ കേരളീയരിൽ പ്രധാനിയാണ് ഡോ. പി.കെ. മേനോൻ എന്ന പുളിയക്കോട് കേശവമേനോൻ (സെപ്റ്റംബർ 4, 1917 - ഒക്ടോബർ 22, 1979). സംഖ്യാസിദ്ധാന്തം, അങ്കഗണിതസിദ്ധാന്തം ഇവയിലെല്ലാം ഇദ്ദേഹത്തിന്റെ സംഭാവനകൾ കാണാം.
ജീവിതരേഖതിരുത്തുക
ജനനം 1917 സെപ്റ്റംബർ നാലിന് പാലക്കാട്. വിദ്യാഭ്യാസം നടത്തിയത് ആലത്തൂരിൽ.1939ൽ ഗണിതശാസ്ത്രത്തിൽ എം.എ ബിരുദം നേടി.1941ൽ എം.എസ്.സി ബിരുദധാരിയായി. 1941-43കാലയളവിൽ അണ്ണാമലൈ സർവകലാശാലയിലും ശേഷം 1949 വരെ മാതൃവിദ്യാലയമായ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ലക്‌ചററായി സേവനമനുഷ്ഠിച്ചു.1948ൽ ഡി.എസ്.സി ബിരുദം നൽകി ആദരിച്ചു.1949ൽ പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ റിസർച്ച് ഓഫീസറായി പ്രവേശിച്ചു.1958ൽ സൈഫർ ബ്യൂറോയുടെ ഡയറക്റ്റർ പദവിയിലെത്തിച്ചേർന്ന ഇദ്ദേഹം 1977ൽ വിരമിക്കുന്നതുവരെ ഈ സ്ഥാനത്ത് തുടർന്നു.
1979 ഒക്ടോബർ 22ന് അന്തരിച്ചു.
സംഭാവനകൾതിരുത്തുക
ഗണിതശാസ്ത്രത്തിലെ സംഖ്യാസിദ്ധാന്തം, ഗണസിദ്ധാന്തം, ഗ്രൂപ് തിയറി, ബീജഗണിതം തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തി. ഇദ്ദേഹത്തിന്റെ അറുപതില്പരം ഗവേഷണപ്രബന്ധങ്ങൾ നിരവധി ഗണിതശാസ്ത്ര ജേർണലുകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ തിയറി ഓഫ് നംബേർസ് എന്ന പ്രബന്ധത്തിന്റെ അടിസ്ഥാനത്തിൽ മദ്രാസ് സർവകലാശാല ഡി.എസ്.സി ബിരുദം നൽകി.