പി.കെ. മാത്യു തരകൻ
വിദ്യാഭ്യാസ വിദഗ്ദ്ധനും ചരിത്രകാരനും ഗവേഷകനുമായിരുന്നു പ്രൊഫ. ഡോ. പി.കെ. മാത്യു തരകൻ (മരണം : 16 സെപ്റ്റംബർ 2024). ബൽജിയത്തിലെ ആന്റ്‌വെപ് സർവകലാശാലയിലെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് മുൻ ഡയറക്ടറായിരുന്നു.
പി.കെ. മാത്യു തരകൻ | |
---|---|
ജനനം | |
മരണം | |
തൊഴിൽ | വിദ്യാഭ്യാസ വിദഗ്ദ്ധൻ, ചരിത്രകാരൻ |
ജീവിതപങ്കാളി(കൾ) | ആൻ ബെൽപെയർ |
കുട്ടികൾ | ജോസഫ് തരകൻ തോമസ് തരകൻ |
ജീവിതരേഖ
തിരുത്തുകആലപ്പുഴ തൈക്കാട്ടുശേരി ഉളവയ്പ് തേക്കനാട്ട് പാറായിൽ കുടുംബാംഗമാണ്. തൈക്കാട്ടുശ്ശേരി എസ്.എം.എസ്.ജെ. ഹൈസ്കൂളിലെ പഠനത്തിനുശേഷം മദ്രാസ് ലയോള കോളേജിൽ നിന്നാണ് ബി.കോം പാസായത്. എറണാകുളം ഗവ. ലോ കോളേജിൽപഠിച്ചു. എറണാകുളം ലോ കോളേജ് ചെയർമാനായിരുന്നു.[1] എൽ.എൽ.ബി കഴിഞ്ഞാണ് 1958ൽ പഠനത്തിനായി അമേരിക്കയിലേക്ക് പോയത്. യുഎസിലെ മിൽവോക്കിയിലുള്ള മാകെറ്റ് സർവകലാശാലയിൽ നിന്ന് എംബിഎയും ബൽജിയത്തിലെ ലുവെയ്ൻ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും പൂർത്തിയാക്കി. വിവിധ രാജ്യങ്ങളിലെ ഒട്ടേറെ സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസറായിരുന്നു. ‘ദ് വേൾഡ് ഇക്കോണമി’യുടെ യൂറോപ്യൻ പതിപ്പിന്റെ എഡിറ്ററായിരുന്നു. പാറായിൽ കുടുംബത്തിന്റെയും സിറോ മലബാർ സഭയുടെയും ചരിത്രം ഉൾക്കൊള്ളുന്ന ‘പ്രൊഫൈൽസ് ഓഫ് പാറയിൽ തരകൻസ്’ ഉൾപ്പെടെ 12 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.[2]
'ദ വേൾഡ് ഇക്കണോമി'യുടെ യൂറോപ് എഡിഷന്റെ എഡിറ്റർ ആയിരുന്നു. ഇക്കണോമിക്‌സിൽ ആദ്യത്തെ നോബൽ പ്രൈസ് നേടിയ യാൻ ടിൻബർജെന്റെ ശിഷ്യരിൽ ഒരാളാണ്. അമർത്യസെൻ, ജഗദീഷ് ഭഗവതി എന്നി സാമ്പത്തിക വിദഗ്ധരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.[3]
കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി ‘റോ’യുടെ മുൻ മേധാവി പി.കെ.ഹോർമിസ് തരകൻ, കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.പി.കെ. മൈക്കിൾ തരകൻ എന്നിവർ സഹോദരങ്ങളാണ്. ഭാര്യ: ആൻ ബെൽപെയർ. മക്കൾ: പ്രഫ. ജോസഫ് തരകൻ (ലിയേഷ് സർവകലാശാല, ബൽജിയം), തോമസ് തരകൻ (ഫിനാൻസ് ഓഫിസർ, യൂറോപ്യൻ നെറ്റ്‌വർക് ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻസ്, ബ്രസൽസ്).
കൃതികൾ
തിരുത്തുക- Profiles of the Parayil Tharakans - Glimpses of the History of a Family, a Region and a Church
- The Political Economy of Protection in Belgium
- The Problem of Anti-dumping Protection and Developing Country Exports
- The Political Economy of Protection in Belgium. Prepared By: P. K. Mathew Tharakan
- The International Division of Labour and Multinational Companies
- On the Political Economy of Protection in Germany
- India's Diamond Trade with Belgium - A Case Study in "cross-hauling"
- Intra-Industry Trade: Theory, Evidence and Extensions