പി.കെ. നാരായണൻ നമ്പ്യാർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പി.കെ. നാരായണൻ നമ്പ്യാർ (ജീവിതകാലം: ജൂലൈ 1928 - 8 ജൂൺ 2003)[1]. പേരാമ്പ്ര നിയമസഭാമണ്ഡലത്തിൽ[2] നിന്നും പി.എസ്.പി. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം രണ്ടാം കേരളനിയമസഭയിൽ അംഗമായത്. രണ്ടാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു നമ്പ്യാർ[3]. ആദ്യകാലത്ത് സ്റ്റുഡന്റ് കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന നമ്പ്യാർ പിന്നീട് കോൺഗ്രസിൽ ചേരുകയും ഒടുവിൽ പിഎസ്പിയിൽ എത്തുകയുമായിരുന്നു. കോടിയത്ത് കുഞ്ഞപ്പനായരാണ് പിതാവ്, ഡോ. രാജലക്ഷ്മിയാണ് ഭാര്യ; ഡോ. മഞ്ജുഷ ഏകമകളാണ്.

പി.കെ. നാരായണൻ നമ്പ്യാർ
P.K. Narayanan Nambiar.jpg
കേരള നിയമസഭയിലെ അംഗം
In office
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമിഎം. കുമാരൻ
പിൻഗാമിവി.വി. ദക്ഷിണാമൂർത്തി
മണ്ഡലംപേരാമ്പ്ര
Personal details
Born(1928-07-00)ജൂലൈ , 1928
Died8 ജൂൺ 2003(2003-06-08) (പ്രായം 74)
Political partyപിഎസ്പി
Spouse(s)രാജലക്ഷ്മി
Children1
Parent(s)
  • കോടിയത്ത് കുഞ്ഞപ്പനായർ (father)
As of ഡിസംബർ 1, 2020
Source: നിയമസഭ

വഹിച്ച പദവികൾതിരുത്തുക

  • രണ്ടാം കേരളനിയമസഭ അംഗം - പേരാമ്പ്ര (പിഎസ്പി)
  • പ്രസിഡന്റ് മേപ്പയൂർ പഞ്ചായത്ത് പ്രസിഡന്റ് -1953 മുതൽ
  • ജനറൽ സെക്രട്ടറി - പിഎസ്പി സംസ്ഥാന കമ്മിറ്റി
  • അംഗം - യു.ഡി.എഫ്. ഏകോപന സമിതി
  • വൈസ് പ്രസിഡന്റ് - സ്റ്റേറ്റ് ഹൗസിംഗ് ഫെഡറേഷൻ
  • മാനേജർ - പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ

അവലംബംതിരുത്തുക

  1. "Members - Kerala Legislature". ശേഖരിച്ചത് 2020-12-01.
  2. "Members - Kerala Legislature". ശേഖരിച്ചത് 2020-12-01.
  3. "ഇലകളിലൂടെ ചിരിക്കുന്ന പ്രിയതമൻ". ശേഖരിച്ചത് 2020-12-01.
"https://ml.wikipedia.org/w/index.php?title=പി.കെ._നാരായണൻ_നമ്പ്യാർ&oldid=3502735" എന്ന താളിൽനിന്ന് ശേഖരിച്ചത്