പി.കെ. ഗോപൻ
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ പതിമൂന്നാമത്തെ പ്രസിഡന്റാണ് ഡോ. പി.കെ. ഗോപൻ. സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമാണ്.
ജീവിതരേഖ
തിരുത്തുകകാലിക്കറ്റ് സർവകലാശാലയിൽ നിന്നു "സാഹിത്യവും സിനിമയും ദൃശ്യസൗന്ദര്യ രൂപാന്തരീകരണത്തിന്റെ പ്രശ്നങ്ങൾ എം.ടി. വാസുദേവൻനായർ, പി. പത്മരാജൻ, സി.വി. ശ്രീരാമൻ എന്നിവരുടെ രചനകളെ ആസ്പദമാക്കി ഒരു പഠനം' എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു. [1]
വിദ്യാർത്ഥി - യുവജന രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തി. സി.പി.എം ജില്ല കമ്മിറ്റി അംഗം, സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവാഹകസമിതി അംഗം, ഗ്രന്ഥാലോകം പത്രാധിപ സമിതിയംഗം, ശാസ്താംകോട്ട തടാകസംരക്ഷണ സമിതി ഏകോപന സമിതി കൺവീനർ, ദക്ഷിണേന്ത്യൻ കൾചറൽ സെൻറർ അംഗവുമാണ്. സി.പി.എം ഏരിയ സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ്, പു.ക.സ ജില്ല സെക്രട്ടറി, ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.[2]
അമ്പത്തൊന്ന് കമ്പികളുള്ള വീണ, വിവിധ മേഖലയിലെ 25 സ്ത്രീകളെ വിലയിരുത്തുന്ന സ്ത്രീജീവിതം, ശൂരനാട് സമരചരിത്രം, എൻ എസ് ഒരോർമ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.
മൈനാഗപ്പള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റും അധ്യാപികയുമായ ബീനയാണ് ഭാര്യ. ചിരുത മകളും ഒമ്പതാം സൂര്യൻ മകനുമാണ്.