പി.കെ. അബ്ദുൽ ഗഫൂർ
മുസ്ലിം എജുക്കേഷനൽ സൊസൈറ്റിയുടെ സ്ഥാപകപ്രസിഡന്റും മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചവരിൽ പ്രമുഖനുമാണ് ഡോ. പി.കെ. അബ്ദുൽ ഗഫൂർ.
ഡോ. പി.കെ. അബ്ദുൽ ഗഫൂർ | |
---|---|
വിദ്യാഭ്യാസം | എം.ബി.ബി.എസ്. |
തൊഴിൽ | അദ്ധ്യാപകൻ, വിദ്യാഭ്യാസ പ്രവർത്തകൻ, |
ജീവിതം
തിരുത്തുക1929 ഡിസംബർ 25 ന് പടിയത്ത് മണപ്പാട്ട് കൊച്ചു മൊയ്തീൻ ഹാജിയുടേയും കറുകപ്പാടത്ത് കുഞ്ഞാച്ചുമ്മയുടേയും മകനായി ജനനം.1951 ൽ അലീഗഡ് സർവകലാശാലയിൽ നിന്ന് ബിരുദം കരസ്ഥമാക്കിയ ഡോ. ഗഫൂർ, 1957 ൽ കേരള സർവകലാശാലയുടെ ആദ്യ എം.ബി.ബി.എസ് ബാച്ചിൽ ഉൾപ്പെട്ട ആളായിരുന്നു. തുടർന്ന് കേരള സർക്കാറിന്റെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോ വിഭാഗം അദ്ധ്യാപകനായി. [1] ഡോ. ഗഫൂർ കോഴിക്കോട് മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായിരുന്നിട്ടുണ്ട്. 1964 ൽ മുസ്ലിം സമുദായത്തിന്റെ സാംസ്കാരിക, വിദ്യാഭ്യാസ,സാമ്പത്തിക ഉന്നമനം ലക്ഷ്യം വെച്ച് ഡോ.ഗഫൂറും ഒരു കൂട്ടം യുവമുസ്ലിം വിദ്യാസമ്പന്നരും ചേർന്നാണ് എം.ഇ.എസ്. സ്ഥാപിച്ചത്. 1984 മുതൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ സ്കോളർഷിപ്പ് വിതരണം ചെയ്യപ്പെടുന്ന സ്ഥാപനമായി എം.ഇ.എസ്. വളർന്നു. [2]
1984 മെയ് 23 ന് 54-ആം വയസ്സിൽ ഡോ. ഗഫൂർ മരണമടഞ്ഞു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-23. Retrieved 2011-01-07.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ Pg 241, Educational development in India: the Kerala experience since 1800 By A. Abdul Salim, Anmol Publications PVT. LTD., 2002
- MES efforts draw praise - The Hindu 17 August 2007 Archived 2008-10-25 at the Wayback Machine.
- http://www.hindu.com/2007/07/03/stories/2007070353340300.htm Archived 2012-11-04 at the Wayback Machine.
- http://www.hindu.com/2009/06/23/stories/2009062351390300.htm
- http://www.sebi.gov.in/investor/stockexchadd.html Archived 2010-09-21 at the Wayback Machine.
- http://www.meskerala.com/jit00-homes/kochi.htm Archived 2011-07-14 at the Wayback Machine.