പി.എം. ഗിരീഷ്
എഴുത്തുകാരൻ, ഭാഷാശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശ്നസ്തനായ വ്യക്തിയാണ് പ്രൊഫസർ (ഡോ.) പി. എം. ഗിരീഷ്. 2004ൽ അദ്ദേഹം മദ്രാസ് സർവകലാശാല മലയാളവിഭാഗത്തിൽ അധ്യാപനം ആരംഭിച്ചു. നിലവിൽ മദ്രാസ് സർവകലാശാല മലയാളം വകുപ്പധ്യക്ഷനാണിദ്ദേഹം.
പി.എം. ഗിരീഷ് | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | പ്രൊഫസർ, മലയാളവിഭാഗം, മദ്രാസ് സർവകലാശാല വകുപ്പധ്യക്ഷൻ, ഭാഷാശാസ്ത്രജ്ഞൻ, എഴുത്തുകാരൻ |
അറിയപ്പെടുന്നത് | അധ്യാപകൻ, ഭാഷാശാസ്ത്രജ്ഞൻ, എഴുത്തുകാരൻ |
പുരസ്കാരങ്ങൾ | ഐ.സി. ചാക്കോ എൻഡോവ്മെന്റ് അവാർഡ് (2015) |
മലയാളത്തിലെ ധൈഷണികഭാഷാശാസ്ത്രത്തിന്റെ വളർച്ച ആരംഭിക്കുന്നത് 2012ൽ പി. എം. ഗിരീഷ് എഴുതിയ അറിവും ഭാഷയും ധൈഷണികഭാഷാശാസ്ത്രം : ആമുഖം എന്ന ഗ്രന്ഥത്തിലൂടെയാണ്. പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ധൈഷണികഭാഷാശാസ്ത്രം എന്ന നവീന പഠനമേഖലയെ മലയാളത്തിന് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. അറിവും ഭാഷയും എന്ന ഭാഷാശാസ്ത്ര കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ എൻഡോവ്മെന്റ് അവാർഡ് 2015ൽ ലഭിച്ചു.
മലയാളത്തിലെ ആദ്യ നാനോ നോവൽ നീനോ ഇദ്ദേഹത്തിന്റെ രചനയാണ്.
വിദ്യാഭ്യാസം
തിരുത്തുക- കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജജിൽ നിന്ന് മലയാളസാഹിത്യത്തിൽ ബിരുദം
- കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്ന് ബിരുദാനന്തര ബിരുദം
- കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്ന് ഭാഷാശാസ്ത്രത്തിൽ എം. ഫിൽ ('കേരളത്തിലെ ആചാരഭാഷ’(1992))
- കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്ന് ഭാഷാശാസ്ത്രത്തിൽ ഡോക്ടറേറ്റ് (‘Socio-linguistic Nature of Cities in Kerala’(1999))
കൃതികൾ
തിരുത്തുക- ഇന്ത്യയിലെ സ്വത്വബോധവും ഭാഷാമനോഭാവവും
- കേരളത്തിലെ ആചാരഭാഷ(1998-2008)
- അധികാരവും ഭാഷയും (2000)
- Critical Discourse Analysis: Linguistic Studies in Malayalam, (LAP, Germany)(2010).
- സീറോ ഡിഗ്രി (തമിഴ് നോവൽ പരിഭാഷ) ജി . ബാലസുബ്രമണ്യൻ (Co-Translator)
- മെറ്റിൽഡ മീഷേ (നോവൽ) (2003)
- നാമം (നോവൽ)
- അറിവും ഭാഷയും ധൈഷണികഭാഷാശാസ്ത്രം : അമുഖം 2012/2016
- മലയാളം ; സ്വത്വവും വിനിമയവും 2013
- മലയാളം : തായ് വേരുകൾ പുതുനാമ്പുകൾ (എഡിറ്റർ) 2015
- ന്യൂറോ സൗന്ദര്യശാസ്ത്രം (2016)
- ജോർജ് ലക്കോഫ് : ഭാഷയുടെ രാഷ്ട്രിയ മനസ് (2016)
- ഭാഷാശാസ്ത്രം ചോംസ്കിക്കുമപ്പുറം (2018)(എഡിറ്റ്ർ)
- നീനോ (നാനോ നോവൽ) 2022
- സാഹിത്യവായനയുടെ ജീവശാസ്ത്രം 2023
അംഗീകാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ അവാർഡ്
- സാമൂഹികശ്രേണീകരണവും മലയാളസാഹിത്യവും എന്ന പഠനത്തിന് കേന്ദ്രസാംസ്കാരിക വകുപ്പിന്റെ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് ലഭിച്ചു.
- ചെന്നൈ മലയാളികളുടെ ഭാഷാദേശവും സ്വത്വവും എന്ന പഠനത്തിന് യു.ജി.സി മേജർ റിസർച്ച് പ്രോജക്ട് ഫെലോഷിപ്പ് ലഭിച്ചു.
അവലംബം
തിരുത്തുക